Challenger App

No.1 PSC Learning App

1M+ Downloads
ശുചീന്ദ്രം സത്യാഗ്രഹം, തിരുവാർപ്പ് സത്യാഗ്രഹം എന്നിവ നടന്നത് ആരുടെ ഭരണ കാലത്താണ് ?

Aറാണി സേതു ലക്ഷ്മിഭായ്

Bശ്രീ ചിത്തിര തിരുനാൾ

Cധർമ്മരാജ

Dവിശാഖം തിരുനാൾ

Answer:

A. റാണി സേതു ലക്ഷ്മിഭായ്

Read Explanation:

ശുചീന്ദ്രം സത്യാഗ്രഹം:

  • 1926ലായിരുന്നു ശുചീന്ദ്രം സത്യാഗ്രഹം നടന്നത്
  • സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ഗാന്ധിയൻ നേതാവായ ഡോ.നായിഡുവായിരുന്നു.
  • സമരത്തിന്റെ പ്രധാന ലക്ഷ്യം ശുചീന്ദ്രം ക്ഷേത്രത്തിന് ചുറ്റുമുള്ള വഴികളിലൂടെ അവർണ ഹിന്ദുക്കൾക്ക് നടക്കാൻ അനുവാദം കിട്ടുക, ക്ഷേത്രപ്രവേശനം ലഭിക്കുക എന്നിവയായിരുന്നു.
  • സത്യാഗ്രഹം വിജയിച്ചില്ല എങ്കിലും ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജിയിന്മൽ അനുകൂല വിധി വന്നതിനെ തുടർന്ന് അവിടത്തെ പൊതുനിരത്തുകൾ അവർണർക്ക് തുറന്നു കൊടുത്തു.

തിരുവാർപ്പ് സത്യാഗ്രഹം:

  • തിരുവാർപ്പ് ക്ഷേത്രത്തിന് ചുറ്റുമുള്ള നടപ്പ് വഴിയിലൂടെ അവർണർക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതിനെതിരെ നടന്ന പ്രക്ഷോഭമാണ് തിരുവാർപ്പ് സത്യഗ്രഹം.
  • 1927 ഒക്ടോബർ ആറിനാണ് സത്യഗ്രഹം ആരംഭിച്ചത്.
  • ഈ സത്യാഗ്രഹവും വിജയിച്ചില്ലെങ്കിലും,1936ൽ തിരുവിതാംകൂറിൽ ശ്രീചിത്തിര തിരുനാൾ ക്ഷേത്രപ്രവേശന വിളംബരം ചെയ്തതോടെ അവർണർക്കും സഞ്ചാരസ്വാതന്ത്ര്യവും ക്ഷേത്രപ്രവേശനവും ലഭിച്ചു

Related Questions:

സാമൂതിരിയുടെ കാലത്തുണ്ടായിരുന്ന പ്രസിദ്ധമായ പണ്ഡിത സദസ്സ് :
കുണ്ടറ വിളംബരം നടത്തിയ വർഷം
1837 ൽ ആധുനിക ലിപി വിളംബരം തിരുവിതാംകൂറിൽ നടപ്പിലാക്കിയ ഭരണാധികാരി ആര് ?
മാർത്താണ്ഡവർമ്മയുടെ തൃപ്പടിദാനത്തെയും അദ്ദേഹത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട മറ്റു സംഭവങ്ങളെയും അഞ്ച് അങ്കങ്ങളിൽ ആവിഷ്കരിക്കുന്ന നാടകം :
കൃഷ്ണശർമ്മൻ ഏത് തിരുവിതാംകൂർ രാജാവിൻ്റെ ആസ്ഥാന കവിയായിരുന്നു ?