Challenger App

No.1 PSC Learning App

1M+ Downloads
പുനലൂര്‍ തൂക്കു പാലം പണികഴിപ്പിച്ചത് ഏത് തിരുവിതാംകൂർ ഭരണാധികാരിയുടെ കാലഘട്ടത്തിലാണ് ?

Aഅനിഴം തിരുനാൾ മാർത്താണ്ഡവർമ്മ

Bഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

Cആയില്യം തിരുനാൾ ബാലരാമവർമ്മ

Dസ്വാതിതിരുനാൾ രാമവർമ്മ

Answer:

C. ആയില്യം തിരുനാൾ ബാലരാമവർമ്മ

Read Explanation:

കൊല്ലം ജില്ലയിലെ മലയോര പട്ടണമായ പുനലൂരിൽ, ജില്ലയുടെ പ്രധാനനദിയായ കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തൂക്കുപാലമാണ് പുനലൂർ തൂക്കുപാലം. തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്താണ് തൂക്കുപാലം നിർമ്മിച്ച് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. അന്നത്തെ ദിവാൻ നാണുപിള്ളയാണ് കല്ലടയാറിനു മുകളിലൂടെ പുനലൂരിൽ തൂക്കുപാലം നിർമ്മിക്കാൻ 1871 ൽ അനുമതി നൽകിയത്. ബ്രിട്ടീഷ്‌ സാങ്കേതികവിദഗ്ദ്ധൻ‍ ആൽബെർട്‌ ഹെൻട്രിയുടെ മേൽനോട്ടത്തിൽ രൂപകൽപനയും നിർമ്മാണവുമാരംഭിച്ച്‌ 1877- ൽ പണിപൂർത്തിയാക്കി. അതിനു മൂന്നുവർഷങ്ങൾക്കുശേഷം 1880-ലാണ് പാലം പൊതുജന ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. തെക്കേ ഇന്ത്യയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമായിരുന്നു ഇത്.


Related Questions:

വേലുത്തമ്പി ദളവ ആരുടെ ദളവയായിരുന്നു ?
വേലുത്തമ്പി ദളവയുടെ സ്മരണാർത്ഥം തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം ?
അവസാനത്തെ തിരുവിതാംകൂർ രാജാവ് ?
The Pallivasal hydroelectric project was started during the reign of ?
താഴെ പറയുന്നവയിൽ ധർമ്മരാജയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്‌താവന ഏത്?