Challenger App

No.1 PSC Learning App

1M+ Downloads
റേഡിയോ, ടെലിവിഷൻ തുടങ്ങിയ മാധ്യമങ്ങളിലൂടെ നൽകിവരുന്ന വിദ്യാഭ്യാസം ,ഏത് വിദ്യാഭ്യാസരീതിയിൽ ഉൾപ്പെടുന്നു ?

Aവിദൂരവിദ്യാഭ്യാസം

Bസോഫ്റ്റ്വിദ്യാഭ്യാസം

Cപൊതുവിദ്യാഭ്യാസം

Dസാമാന്യ വിദ്യാഭ്യാസം

Answer:

A. വിദൂരവിദ്യാഭ്യാസം

Read Explanation:

വിദ്യാഭ്യാസത്തിന്റെ 3 രൂപങ്ങൾ :-

  1. ഔപചാരികം (Formal) 
  2. അനൗപചാരികം (Non formal) 
  3. യാദൃച്ഛികം / ആനുഷൻഗികം (Informal)

ഔപചാരിക വിദ്യാഭ്യാസം

  • നിയതമായ ലക്ഷ്യത്തോടെ നിശ്ചിത നിയമാവലികൾക്കു വിധേയമായി, ബോധപൂർവം ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതാണ് ഔപചാരിക വിദ്യാഭ്യാസം
  • ഔപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ :- സ്കൂളുകൾ, കോളേജുകൾ

അനൗപചാരിക വിദ്യാഭ്യാസം

  • അയവുള്ളതും ഐച്ഛിക സ്വഭാവമുള്ളതും നിയതമായ നിയമാവലി ഇല്ലാത്തതുമായ ഒരു സമ്പ്രദായമാണ് അനൗപചാരിക വിദ്യാഭ്യാസം
  • അനൗപചാരിക വിദ്യാഭ്യാസ ഏജൻസികൾ :- ഓപ്പൺ സ്കൂൾ, ഓപ്പൺ യൂണിവേഴ്സിറ്റി, ഡിസ്റ്റൻസ് എഡ്യൂക്കേഷൻ (വിദൂരവിദ്യാഭ്യാസം), കറസ്പോണ്ടൻസ് കോഴ്സ്, തുടർ വിദ്യാഭ്യാസം, വയോജന വിദ്യാഭ്യാസം

യാദൃച്ഛികം / ആനുഷൻഗിക വിദ്യാഭ്യാസം

  • ഒരു വ്യക്തി ഏതു സമയത്തും ഏതു സംഭവത്തിലൂടെയും ഏത് അനുഭവം വഴിയും പരോക്ഷമായി നേടുന്ന വിദ്യാഭ്യാസമാണ് യാദൃശ്ചിക വിദ്യാഭ്യാസം
  • യാദൃശ്ചിക വിദ്യാഭ്യാസത്തിന്റെ ഫലം പ്രവചനാതീതമാണ്.
  • പഠിക്കാനുള്ള നിബന്ധനകളോ നിയമാവലികളോ ഇല്ലാത്ത വിദ്യാഭ്യാസമാണ് യാദൃച്ഛിക വിദ്യാഭ്യാസം
  • ബോധപൂർവ്വമായ പ്രയത്നം ഇല്ലാതെ യാദൃശ്ചികമായി ഒരു വ്യക്തിക്ക് കിട്ടുന്ന വിദ്യാഭ്യാസമാണ് യാദൃശ്ചിക വിദ്യാഭ്യാസം.
  • ആജീവനാന്ത പ്രക്രിയ ആയിട്ടുള്ള വിദ്യാഭ്യാസം - യാദൃച്ഛിക വിദ്യാഭ്യാസം
  • യാദൃച്ഛിക വിദ്യാഭ്യാസ ഏജൻസികൾ :- കുടുംബം, സമൂഹം, സമവയസ്ക സംഘം, വർത്തമാനപത്രങ്ങൾ, റേഡിയോ, ടെലിവിഷൻ, സിനിമ

Related Questions:

A teacher who promotes creativity in her classroom must encourage.............
'Anything can be taught to anybody at any stage of development in an intellectually honest way'. This statement is the contribution of:
പഠിതാവിൻ്റെ ശാരീരിക ചലനവുമായി ബന്ധിപ്പിച്ചിട്ടുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടുള്ള പഠന ശൈലിയാണ്
പരിവർത്തന പരിതസ്ഥിതികളോട് പൊരുത്തപ്പെട്ട് പോകാനും വേണ്ടി വന്നാൽ അവയോട് മല്ലിട്ട് ജയിക്കാനും വ്യക്തിയെ പ്രാപ്തമാക്കുന്ന വിദ്യാഭ്യാസം ?
ശിശുക്കള ശിശുക്കളായി തന്നെ കാണണമെന്നും മുതിർന്നവരുടെ പതിപ്പായി കാണരുതെന്നും റുസ്സോ തൻറെ ഏതു കൃതിയിലാണ് പറഞ്ഞിരിക്കുന്നത് ?