Challenger App

No.1 PSC Learning App

1M+ Downloads
ലോഹസ്വഭാവവും അലോഹസ്വഭാവവും പ്രകടിപ്പിക്കുന്ന മൂലകങ്ങളാണ് ---.

Aഉൽക്കൃഷ്ട വാതകങ്ങൾ

Bഹാലൊജനുകൾ

Cഉപലോഹങ്ങൾ

Dഅലോഹങ്ങൾ

Answer:

C. ഉപലോഹങ്ങൾ

Read Explanation:

പ്രധാന ഗ്രൂപ്പ് മൂലകങ്ങൾ (Main group elements)

  • ഗ്രൂപ്പ് 1-ലേയും, ഗ്രൂപ്പ് 2-ലേയും 13 മുതൽ 18 വരെയുള്ള ഗ്രൂപ്പുകളിലേയും മൂലകങ്ങൾ, പ്രധാനഗ്രൂപ്പ് മൂലകങ്ങൾ (Main group elements) എന്നറിയപ്പെടുന്നു.

  • ഖരം, ദ്രാവകം, വാതകം എന്നീ അവസ്ഥകളിലുള്ള മൂലകങ്ങൾ ഈ ഗ്രൂപ്പുകളിൽ ഉൾപ്പെടുന്നു.

  • ഉപലോഹങ്ങളും (Metalloids) ഈ ഗ്രൂപ്പുകളിൽ കാണപ്പെടുന്നു.

  • ഒരേ പീരിയഡിൽ ഇടത്തു നിന്ന് വലത്തോട്ട് പോകും തോറും, പ്രധാന ഗ്രൂപ്പ് മൂലകങ്ങളുടെ ബാഹ്യതമ ഷെല്ലിൽ 8 ഇലക്ട്രോണുകൾ നേടുന്നതു വരെ, ഓരോ ഇലക്ട്രോൺ വീതം കൂടി വരുന്നു.

ഉപലോഹങ്ങൾ (Metalloids)

  • ലോഹസ്വഭാവവും അലോഹസ്വഭാവവും പ്രകടിപ്പിക്കുന്ന മൂലകങ്ങളാണ് ഉപലോഹങ്ങൾ.

  • ഉദാ: സിലിക്കൺ (Si), ജർമേനിയം (Ge), ആഴ്സനിക് (As), ആന്റിമണി (Sb) തുടങ്ങിയവ.


Related Questions:

p സബ്‌ഷെല്ലിൽ എത്ര ഓർബിറ്റൽ ഉണ്ട് ?
അപൂർവ വാതകങ്ങൾ (Rare gases) എന്നു വിളിക്കുന്ന ഗ്രൂപ്പ് ഏത് ?
ജീവിച്ചിരിക്കുന്ന ശാസ്ത്രജ്ഞരോടുള്ള ബഹുമാനാർത്ഥം മൂലകങ്ങൾക്ക് പേര് നൽകുന്നതിന്റെ ആദ്യത്തെ ഉദാഹരണമാണ് ---.
ആധുനിക പീരിയോഡിക് നിയമം പ്രസ്താവിക്കുന്നത്, മൂലകങ്ങളുടെ രാസഗുണങ്ങളും ഭൗതികഗുണങ്ങളും അവയുടെ ---- ന്റെ ആവർത്തന ഫലങ്ങളാണ് എന്നാണ്.
'നിഹോണിയം' എന്ന പേര് ആ മൂലകത്തിന് ലഭിച്ചത് ഏത് ഭാഷയിൽ നിന്നുമാണ് ?