Challenger App

No.1 PSC Learning App

1M+ Downloads

പ്രസ്താവനകൾ വിലയിരുത്തി താഴെ പറയുന്നവയിൽ നിന്നും ശരിയായ ഉത്തരം കണ്ടെത്തുക

  1. ശുദ്ധരക്തം വഹിക്കുന്ന രക്തക്കുഴലാണ് ശ്വാസകോശ ധമനി
  2. ശുദ്ധരക്തം വഹിക്കുന്ന രക്തക്കുഴലാണ് ശ്വാസകോശ സിര
  3. അശുദ്ധരക്തം വഹിക്കുന്ന രക്തക്കുഴലാണ് ശ്വാസകോശ ധമനി
  4. അശുദ്ധരക്തം വഹിക്കുന്ന രക്തക്കുഴലാണ് ശ്വാസകോശ സിര

    Aiii മാത്രം

    Bii, iv

    Cഇവയൊന്നുമല്ല

    Dii, iii എന്നിവ

    Answer:

    D. ii, iii എന്നിവ

    Read Explanation:

    രക്തപര്യയനം

    • ഹൃദയത്തിൽ നിന്ന് രക്തം ശരീരത്തിന്റെ എല്ലാഭാഗത്തും എത്തിക്കുന്നതും, ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് രക്തത്തെ ഹൃദയത്തിൽ തിരിച്ച് എത്തിക്കുന്നതുമാണ് രക്തപര്യയനം

    രക്തപര്യയന വ്യവസ്ഥയിൽ ഉൾപ്പെടുന്ന ഭാഗങ്ങൾ :

    • ഹൃദയം 

    • രക്തക്കുഴലുകൾ 

    • രക്തം

    രക്തക്കുഴലുകൾ :

    • മൂന്നുതരം രക്തക്കുഴലുകളാണ് മനുഷ്യശരീരത്തിൽ ഉള്ളത്

      • ധമനികൾ 

      • സിരകൾ 

      • ലോമികകൾ

    • രക്തക്കുഴലുകളെ കുറിച്ചുള്ള പഠനം - ആൻജിയോളജി

    • ഹൃദയത്തിൽ നിന്നും മറ്റ് ശരീര ഭാഗങ്ങളിലേക്ക് രക്തം എത്തിക്കുന്ന രക്ത കുഴലുകൾ - ധമനികൾ (ആർട്ടറീസ്)

    • ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന രക്തക്കുഴലുകൾ - സിരകൾ (വെയിൻസ്)

    • അശുദ്ധ രക്തം വഹിക്കുന്ന രക്തക്കുഴലുകൾ - സിരകൾ

    • ശുദ്ധ രക്തം വഹിക്കുന്ന സിരകൾ - ശ്വാസകോശ സിരകൾ (പൾമണറി വെയിൻ)

    • ശുദ്ധ രക്തം വഹിക്കുന്ന രക്തക്കുഴലുകൾ - ധമനികൾ

    • അശുദ്ധ രക്തം വഹിക്കുന്ന ഒരേയൊരു ധമനി - ശ്വാസകോശ ധമനി (പൾമണറി ആർട്ടറി)


    Related Questions:

    അന്യ വസ്തുക്കളെ നശിപ്പിക്കുന്ന രാസവസ്തുക്കളുണ്ടാകുന്ന ശ്വേതരക്താണു ഏത്
    രക്തത്തിന് ചുവപ്പ് നിറം നൽകുന്ന വർണ വസ്തു -
    What is the covering of the heart known as?
    ശരീരത്തിൽ ആന്റിബോഡി ഉല്പാദിപ്പിക്കുന്ന ശ്വേതരക്താണു ഏത്?
    ശുദ്ധരക്തം വഹിക്കുന്ന രക്തകുഴലുകൾ ഏതാണ് ?