Challenger App

No.1 PSC Learning App

1M+ Downloads
"വികാരം ഉണർത്തുന്ന സാഹചര്യം വളരെ നിസ്സാരമായാൽ പോലും ശിശുക്കളുടെ വികാരങ്ങൾ തീവ്രമായിരിക്കും" - ഇത് ശിശു വികാരങ്ങളിൽ ഏത് സവിശേഷതയുടെ പ്രത്യേകതയാണ് ?

Aചഞ്ചലത

Bക്ഷണികത

Cതീവ്രത

Dആവൃത്തി

Answer:

C. തീവ്രത

Read Explanation:

ശിശു വികാരങ്ങൾ തീവ്രമാണ് (തീവ്രത)

  • വികാരം ഉണർത്തുന്ന സാഹചര്യം വളരെ നിസ്സാരമായാൽ  പോലും ശിശുക്കളുടെ വികാരങ്ങൾ തീവ്രമായിരിക്കും.
  • കുട്ടികൾക്ക് വികാരങ്ങളെ നിയന്ത്രിക്കാൻ പൊതുവേ എളുപ്പമായിരിക്കില്ല. വലിയ വേദന അനുഭവിക്കുമ്പോഴും ചെറിയ വേദന അനുഭവിക്കുമ്പോഴും ശക്തമായി കരയുന്ന കുട്ടികളെ നാം ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ ?
  • ചെറിയ സന്തോഷ്നുഭവം ലഭിക്കുമ്പോഴും അത്യുത്സാഹത്തോടെ പൊട്ടിച്ചിരിക്കുന്ന കുട്ടിയുടേത് തീവ്രതയോടെ കൂടിയ പ്രകടനം തന്നെയാണ്.
  • പ്രായമാകുംതോറും തീവ്രത കുറയുന്നു. പെട്ടെന്നുള്ള വികാര വിക്ഷോഭം  ഉണ്ടാവാതെ നിയന്ത്രിക്കാൻ കഴിയുന്നു.

Related Questions:

പഠനവേളയില്‍ വിദഗ്ധനായ വ്യക്തിയുടെ സഹായം കുട്ടിയുടെ പഠനനില ഉയര്‍ത്തുമെന്ന ആശയം മുന്നോട്ടു വെച്ചത് ആര് ?
പഠനസംക്രമണ സിദ്ധാന്തങ്ങളിലെ സാമാന്യവൽക്കരണ സിദ്ധാന്തത്തിന്റെ പ്രയോക്താവ് ആര്?
സമർഥരായ സഹപാഠികളുടേയോ മുതിർന്നവരുടെയോ സഹായം പഠിതാവിനെ സ്വയം എത്തിച്ചേരാൻ കഴിയുന്നതിനേക്കാൾ ഉയർന്ന വികാസമേഖലയിൽ എത്തിച്ചേരാൻ സഹായിക്കുമെന്ന് സിദ്ധാന്തിച്ച മനശാസ്ത്രജ്ഞൻ ആര്?
കണ്ടീഷൻസ് ഓഫ് ലേണിംഗ് എന്ന ' കൃതിയുടെ രചയിതാവ് ആര് ?
Vygotsky believed that language plays a crucial role in: