App Logo

No.1 PSC Learning App

1M+ Downloads

ലോകവ്യാപാര സംഘടനയുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായവ കണ്ടെത്തുക.

  1. ലോകവ്യാപാര സംഘടന നിലവിൽ വന്നത് 1995-ൽ ആണ്.
  2. അന്താരാഷ്ട്ര വ്യാപാര രംഗത്ത് എല്ലാ രാജ്യങ്ങൾക്കും തുല്യ അവസരം നൽകുക എന്നത് ലോക വ്യാപാര സംഘടനയുടെ പ്രധാന ലക്ഷ്യമാണ്.
  3. ലോക വ്യാപാര സംഘടന ഗാട്ടിന്റെ (GATT) പിന്തുടർച്ചക്കാരനായി അറിയപ്പെടുന്നു.
  4. ലോക വ്യാപാര സംഘടനയുടെ ആസ്ഥാനം ന്യൂയോർക്ക് ആണ്.

    Ai, iv ശരി

    Bഇവയൊന്നുമല്ല

    Ciii തെറ്റ്, iv ശരി

    Di, ii, iii ശരി

    Answer:

    D. i, ii, iii ശരി

    Read Explanation:

    ലോക വ്യാപാര സംഘടന(WTO)

    • രാഷ്ട്രാന്തര വ്യാപാരനയങ്ങൾ രൂപവത്കരിക്കുന്നതിനായുള്ള അന്താരാഷ്ട്ര സംഘടന.
    • 1948 ജനുവരി 1-ന് രൂപവത്കരിച്ച GATT (ജനറൽ എഗ്രിമെന്റ് ഓൺ താരിഫ് ആൻഡ് ട്രെഡ് ) കരാറാണ് പിന്നീട് ലോക വ്യാപാര സംഘടനയായി മാറിയത്
    • 1994 ഏപ്രിൽ 15-ന് മൊറോക്കോയിലെ മാരക്കേഷിൽ വച്ച് നടന്ന ഉച്ചകോടിയാണ് ഈ സംഘടനക്കു രൂപം കൊടുത്തത്.
    • 1995 ജനുവരി 1-ന് ലോക വ്യാപാര സംഘടന നിലവിൽ വന്നു.
    •  ജനീവയാണ് ഇതിന്റെ ആസ്ഥാനം.

    • 1995 ജനുവരി മുതൽ ഇന്ത്യ WTO അംഗമാണ്
    • ലോകവ്യാപാരത്തിന്റെയും ആഗോള GDPയുടെയും 98 ശതമാനത്തിലധികം പ്രതിനിധീകരിക്കുന്ന 164 അംഗരാജ്യങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര സാമ്പത്തിക സംഘടനയാണ് WTO.

    WTOയുടെ മുഖ്യ പ്രവർത്തനങ്ങൾ :

    • രാജ്യാന്തര വ്യാപാരം സുഗമമാക്കുന്നതിലൂടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുക 
    • രാജ്യാന്തര വ്യാപാര കരാറുകളുടെ നടപ്പാക്കലിലും, പ്രവർത്തനത്തിലും മേൽനോട്ടം വഹിക്കുക.
    • രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകൾക്കും, തർക്കങ്ങൾ പരിഹരിക്കുന്നതിനുമുള്ള ഒരു വേദി ആയി മാറുക.

     

     


    Related Questions:

    ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്കിന്റെ ആസ്ഥാനം എവിടെ ?
    The earlier name of the WTO was:
    Which among the following is not a part of World Bank?
    2023 ൽ ലോകത്തിലെ മൂന്നിലൊന്ന് രാജ്യങ്ങളും സാമ്പത്തിക മാന്ദ്യത്തിലാകുമെന്ന് മുന്നറിയിപ്പ് നൽകിയ അന്താരാഷ്ട്ര സംഘടന ഏതാണ് ?
    The headquarters of IMF is located at: