Challenger App

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ള പ്രസ്താവനകൾ പരിശോധിച്ച് ശരിയായവ തിരഞ്ഞെടുക്കുക:

1.പോർച്ചുഗീസുകാർ അടിക്കടി ക്ഷയിച്ചു കൊണ്ടിരുന്നപ്പോൾ അവരുടെ സ്ഥാനത്ത് ഒരു മികച്ച യൂറോപ്യൻ ശക്തി എന്ന നിലയ്ക്ക് കേരളക്കരയിൽ പ്രാബല്യം നേടാം എന്നതായിരുന്നു ഡച്ചുകാരുടെ ലക്ഷ്യം.

2.1658-59 കാലത്ത് ഡച്ച് അഡ്മിറൽ വാൻഗുൺസ് ശ്രീലങ്കയിൽ പോർച്ചുഗീസുകാരുടെ ആധിപത്യത്തിൽ ഇരുന്ന കൊളംബോ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ പിടിച്ചെടുത്തു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. 1ഉം 2ഉം

Read Explanation:

പോർച്ചുഗീസുകാർ അടിക്കടി ക്ഷയിച്ചു കൊണ്ടിരുന്നപ്പോൾ അവരുടെ സ്ഥാനത്ത് ഒരു മികച്ച യൂറോപ്യൻ ശക്തി എന്ന നിലയ്ക്ക് കേരളക്കരയിൽ പ്രാബല്യം നേടാമെന്നും ഇവിടുത്തെ രാഷ്ട്രീയ ശൂന്യത നികത്താം എന്നും ഡച്ചുകാർ സ്വപ്നംകണ്ടു. 1658-59 കാലത്ത് ഡച്ച് അഡ്മിറൽ വാൻഗുൺസ് ശ്രീലങ്കയിൽ പോർച്ചുഗീസുകാരുടെ ആധിപത്യത്തിൽ ഇരുന്ന കൊളംബോ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ പിടിച്ചടക്കുകയും അവരെ കേരളത്തിൽ നിന്നും ബഹിഷ്കരിക്കാനുള്ള സൈനിക നീക്കങ്ങൾ ആരംഭിക്കുകയും ചെയ്തു.


Related Questions:

ഇവയിൽ അൽബുക്കർക്കുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?

  1. പോർച്ചുഗീസുകാരും ഇന്ത്യക്കാരും തമ്മിലുള്ള വിവാഹത്തെ (മിശ്ര കോളനി വ്യവസ്ഥ ) നിരോധിച്ച പോർച്ചുഗീസ് വൈസ്രോയി
  2. അൽബുക്കർക്ക് നാണയം നിർമ്മാണശാല ആരംഭിക്കുകയും സ്വർണനാണയങ്ങളും വെള്ളിനാണയങ്ങളും പുറത്തിറക്കുകയും ചെയ്തു.
  3. ഇന്ത്യയിൽ പോർച്ചുഗീസ് സാമ്രാജ്യത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്നു
  4. വിജയനഗര സാമ്രാജ്യവുമായി വ്യാപാര ഉടമ്പടി ഒപ്പു വെച്ച പോർച്ചുഗീസ് വൈസ്രോയി
    മലയാളത്തിലെ ആദ്യത്തെ വ്യാകരണ ഗ്രന്ഥം തയ്യാറാക്കിയത് ആര് ?
    വാസ്കോഡഗാമ കേരളത്തിൽ ആദ്യമായി എത്തിച്ചേർന്ന സ്ഥലം :
    ഇട്ടിഅച്യുതനുമായി ബന്ധപെട്ടത് ഇവയിൽ ഏതാണ് ?

    ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

    1.ഡച്ച് അഡ്മിറൽ വാൻഗൂൺസ് 1659 ജനുവരി ഏഴാം തീയതി കൊല്ലം റാണിയുമായി ഒരു ഉടമ്പടി ഉണ്ടാക്കി.

    2.ഈ ഉടമ്പടി പ്രകാരം കൊല്ലം നഗരവും പോർച്ചുഗീസുകാരുടെ തോട്ടങ്ങളും വസ്തുവകകളും റാണി ഡച്ചുകാർക്ക് വിട്ടുകൊടുത്തു.