Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സാമൂഹിക ഇടപെടപെടലുകൾ ആവശ്യമായ സാഹചര്യങ്ങളിൽ ചുറ്റിലുമുള്ളവർ മോശമായി വിലയിരുത്തുമെന്ന ഭയം അനുഭവിക്കുകയും പൊതുവേദിയിൽ സംസാരിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നത് ഏത് ഉത്കണ്ഠാ രോഗത്തിന്റെ ലക്ഷണമാണ് ?

Aജനറലൈസ്ഡ് ആങ്‌സൈറ്റി ഡിസോർഡർ

Bഅഗോറാ ഫോബിയ

Cസോഷ്യൽ ഫോബിയ

Dപാനിക് ഡിസോർഡർ

Answer:

C. സോഷ്യൽ ഫോബിയ

Read Explanation:

  • സാമൂഹിക ഇടപെടപെടലുകൾ ആവശ്യമായ സാഹചര്യങ്ങളിൽ ചുറ്റിലുമുള്ളവർ മോശമായി വിലയിരുത്തുമെന്ന ഭയം അനുഭവിക്കുകയും പൊതുവേദിയിൽ സംസാരിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നത് സോഷ്യൽ ഫോബിയ (Social Phobia) ഉത്കണ്ഠാ രോഗത്തിന്റെ ലക്ഷണമാണ്.

സോഷ്യൽ ഫോബിയ (Social Phobia)

  • സാമൂഹികമായ സാഹചര്യങ്ങളോടോ പൊതുവേദികളിൽ സംസാരിക്കുന്നതിനോ ഉള്ള അമിതമായ ഭയമാണിത്.

  • പ്രധാന ലക്ഷണങ്ങൾ: സദസ്സിനെ അഭിമുഖീകരിക്കാനുള്ള പേടി, അപരിചിതരോട് സംസാരിക്കാനുള്ള വിമുഖത, ആളുകൾ തന്നെ കളിയാക്കുമോ എന്ന ആശങ്ക.

  • ശാരീരിക ലക്ഷണങ്ങൾ: വിറയൽ, വിയർക്കുക, സംസാരം തടസ്സപ്പെടുക (തപ്പിത്തടയുക), ഹൃദയമിടിപ്പ് കൂടുക.

  • ജനറലൈസ്ഡ് ആങ്‌സൈറ്റി ഡിസോർഡർ (GAD): ഒരു പ്രത്യേക കാരണവുമില്ലാതെ എല്ലാ കാര്യങ്ങളെക്കുറിച്ചും (ജോലി, ആരോഗ്യം, കുടുംബം) അമിതമായി ആകുലപ്പെടുന്ന അവസ്ഥയാണിത്.

  • അഗോറാ ഫോബിയ (Agoraphobia): പെട്ടെന്ന് രക്ഷപ്പെടാൻ കഴിയാത്തതോ സഹായം ലഭിക്കാത്തതോ ആയ സ്ഥലങ്ങളിൽ (ഉദാഹരണത്തിന്: വലിയ ജനക്കൂട്ടം, തുറസ്സായ സ്ഥലങ്ങൾ, യാത്രകൾ) പോകാനുള്ള പേടി.

  • പാനിക് ഡിസോർഡർ (Panic Disorder): പെട്ടെന്ന് അതിശക്തമായ പേടിയും ശാരീരിക അസ്വസ്ഥതകളും ഉണ്ടാകുന്ന 'പാനിക് അറ്റാക്കുകൾ' ആവർത്തിച്ചുണ്ടാകുന്ന അവസ്ഥ.


Related Questions:

Laila saw her husband standing in front of Movie Theatre. Later she accused him of going for movie without her. The assumption Laila made about her husband can be explained by which of the principles:
Which among the following is common among teachers and counsellors?
After watching the film "Tarzan' Raju climbed a tree, swung from the branches and felt himself a hero. The satisfaction Raju had is due to:
പഠനം കാര്യക്ഷമമാകുന്നത് :
പ്രത്യേക പരിഗണന അർഹിക്കുന്നവരുടെ ഉന്നമനത്തിനും വികസനത്തിനുമായി PWD ആക്ട് രൂപീകരിച്ച വർഷം :