App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെക്കുറിച്ചുള്ള വസ്തുതകൾ

  1. ഡ്യുവൽ ഗവൺമെന്റ് എന്ന് വിളിക്കപ്പെടുന്ന ഭരണസംവിധാനവുമായി ബ്രിട്ടീഷുകാരുടെ ആദ്യ കൂട്ടുകെട്ട്
  2. റെഗുലേറ്റിംഗ് ആക്ട് പ്രകാരം, 1774-ൽ സർ എലിജാ ഇംപെ ചീഫ് ജസ്റ്റിസായി സുപ്രീം കോടതി സ്ഥാപിതമായി
  3. പിറ്റ്സിന്റെ ഇന്ത്യ ആക്ട് 1784 പ്രധാനമായും ലണ്ടനിലെ കമ്പനിയുടെ ഹോം ഗവൺമെന്റിൽ മാറ്റങ്ങൾ കൊണ്ടുവന്നു
  4. 1813-ലെ ചാർട്ടർ ആക്ട് വഴി കമ്പനിക്ക് ഇന്ത്യയുമായുള്ള വ്യാപാരത്തിന്റെ കുത്തക നഷ്ടപ്പെട്ടെങ്കിലും ചൈനയുമായുള്ള വ്യാപാരത്തിന്റെയും തേയില വ്യാപാരത്തിന്റെയും കുത്തക തുടർന്നു

    Aii, iv എന്നിവ

    Bi മാത്രം

    Ciii മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    • 1765-ൽ റോബർട്ട് ക്ലൈവ് ബംഗാളിൽ ദ്വിഭരണം ഏർപ്പെടുത്തുകയും 1772 വരെ തുടരുകയും ചെയ്തു.
    • ഈ സമ്പ്രദായത്തിന് കീഴിൽ ബംഗാളിന്റെ ഭരണം രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടു- ദിവാനി, നിസാമത്ത്.
    • ദിവാനി എന്ന വരുമാനം ശേഖരിക്കാനുള്ള അവകാശം കമ്പനിക്കും
    • നിസാമത്ത് എന്ന ഭരണാവകാശം നവാബിനും നൽകി.

    • റെഗുലേറ്റിംഗ് ആക്ട് പ്രകാരം, 1774-ൽ സർ എലിജാ ഇംപെ ചീഫ് ജസ്റ്റിസായി സുപ്രീം കോടതി സ്ഥാപിതമായി

    • ഈസ്റ്റ്‌ ഇന്ത്യ കമ്പനി ആക്റ്റ്‌ 1784 അഥവാ പിറ്റ്സ് ഇന്ത്യ ആക്റ്റ്‌ എന്നത് ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ ഭരണ നിയന്ത്രണത്തിനായി ബ്രിട്ടീഷ്‌ പാർലമെന്റ്‌ പാസ്സാക്കിയ നിയമമാണ്.
    • 1773 - ലെ റെഗുലേറ്റിംഗ് ആക്റ്റ്‌ ന്റെ കുറവുകൾ പരിഹരിക്കുന്നതിനും കമ്പനിയുടെ ഹോം ഗവൺമെന്റിൽ അഴിമതി ഭരണം തടയുന്നതിനും വേണ്ടിയാണ് പിറ്റ്സ് ഇന്ത്യ ആക്ടിനു രൂപം നൽകിയത്.
    • ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്ന എങ്ങർപിറ്റ്ന്റെ കാലത്താണ് ഈ ബിൽ കൊണ്ട് വന്നത്.
    • അതിനാലാണ് ഈ ആക്ടിനു ഈ പേര് ലഭിച്ചത്. 

    • ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് നൽകിയ ചാർട്ടർ പുതുക്കുകയും ബ്രിട്ടീഷ് പാർലിമെന്റ് പാസ്സാക്കിയ  ഒരു നിയമമാണ് ചാർട്ടർ ആക്റ്റ് 1813.
    • ഇതിലൂടെ കമ്പനിക്ക് കൈയടക്കിയ പ്രദേശങ്ങളിൽ ബ്രിട്ടീഷ് സിംഹാസനത്തിന്റെ പ്രതിനിധിയായി ഭരണഭാരവും എൽകേണ്ടി വന്നു
    • ചായ, കറുപ്പ് വ്യാപാരവും ചൈനയുമായുള്ള വ്യാപാരവും ഒഴികെ ഇന്ത്യയുമായുള്ള കമ്പനിയുടെ വാണിജ്യ കുത്തക ഇതോടെ അവസാനിച്ചു.

    Related Questions:

    Which one of the following parties was in power in the U.K. when India got independence. ?
    Who was the first Indian to be appointed in the Governor General's Executive Council?
    നാലാം ആംഗ്ലോ-മൈസൂർ യുദ്ധം നടന്ന വർഷം ഏത് ?
    ടിപ്പു സുൽത്താനിൽ നിന്ന് ബ്രിട്ടീഷുകാർക്ക് മലബാർ ലഭിച്ചത് ഏത് ഉടമ്പടി പ്രകാരമാണ് ?
    Between whom was the ‘Treaty of Bassein ‘ signed in 1802 ?