App Logo

No.1 PSC Learning App

1M+ Downloads
"FASTag" നിർബന്ധമായും ഘടിപ്പിക്കേണ്ട മോട്ടോർ വാഹനം:

Aഎക്‌സ്‌കവേറ്റർ (Excavator)

Bമൂന്ന് ചക്ര ഗുഡ്‌സ് വാഹനങ്ങൾ

Cമോട്ടോർ കാബ് (Motor Cab)

Dറോഡ് റോളർ (Road Roller)

Answer:

C. മോട്ടോർ കാബ് (Motor Cab)

Read Explanation:

  • 2017 ഡിസംബർ ഒന്നു മുതൽ ഇന്ത്യയിലെ വിപണിയിലെത്തുന്ന എല്ലാ നാലുചക്രവാഹനങ്ങളിലും ഫാസ്റ്റാഗ് നിർബന്ധമാക്കി കേന്ദ്ര ഗതാഗത മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ഇതു വഴി ടോൾ ബൂത്തുകളിൽ കാത്തു നിൽക്കുന്നത് ഒഴിവാക്കാനാകും.

  • പാലം, റോഡ് എന്നിവയിലൂടെയുള്ള ഗതാഗതത്തിന് നൽകേണ്ടി വരുന്ന നികുതിയാണ് ടോൾ. ടോൾ ബൂത്തുകളിൽ പ്രീ പെയ്‌ഡ്‌ ആയോ സേവിങ്സ് ബാങ്ക് അക്കൗണ്ട് വഴിയോ നേരിട്ടു പണമടയ്ക്കാൻ കഴിയുന്ന റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർ.എഫ്.ഐ.ഡി) സാങ്കേതികവിദ്യയാണ് ഫാസ്റ്റാഗിൽ ഉപയോഗിക്കുന്നത്.

  •  

    വാഹനങ്ങൾ ടോൾ ബൂത്തിലൂടെ കടന്നു പോകുമ്പോൾ വാഹനത്തിന്റെ മുൻവശത്ത് പതിപ്പിച്ചിരിക്കുന്ന റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) കാർഡുകൾ ടോൾ ബൂത്തുകളിലെ റീഡറുകൾ സെൻസ് ചെയ്യുകയും ടോൾ ടാക്‌സ് ഓട്ടോമാറ്റിക്കായിത്തന്നെ ഉപഭോക്താവിന്റെ കാർഡ് ബാലൻസിൽ നിന്നും കുറയ്ക്കുന്ന സാങ്കേതികവിദ്യയാണ് ഫാസ്റ്റാഗ്.

  • നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ദേശീയപാതാ അതോറിറ്റിയാണ് ഫാസ്റ്റാഗ് നടപ്പിലാക്കുന്നത്.


Related Questions:

മോട്ടോർ വാഹന നിയമം പാസ്സാക്കിയപ്പോൾ ആരായിരുന്നു കേന്ദ്ര ഗതാഗത മന്ത്രി ?
താഴെയുള്ള പ്രസ്‌താവനകളിൽ ശരിയേത്? ഹെൽമെറ്റ് (പ്രൊട്ടക്റ്റീവ് ഹെഡ് ഗിയർ) ധരിക്കാതെ ഇരു ചക്ര വാഹനം ഓടിക്കുന്നത്.
എമർജൻസി വാഹനങ്ങൾക്ക് വഴി നൽകാതിരുന്നാൽ പിഴ ചുമത്തുന്ന സെക്ഷൻ ഏത് ?
വാഹനത്തിൽ റിഫ്ലക്ടീവ് വാണിംഗ് ട്രയാംഗിൾ (Reflective Warning Triangle) എന്തിനാണ് ഉപയോഗിക്കുന്നത്?
Rule 128 പ്രകാരം, വാഹനങ്ങളുടെ മുൻ വിൻഡ് സ്ക്രീനുകൾക്ക് ഉപയോഗിക്കേണ്ടത് ഏത് തരത്തിലുള്ള ഗ്ലാസ്സാണ്?