App Logo

No.1 PSC Learning App

1M+ Downloads

ഗംഗയുടെ പ്രധാന പോഷകനദിയായ സോൺ നദിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക :

  1. മധ്യപ്രദേശിലെ അമർകാന്തക് പീഠഭൂമിയിൽ നിന്നാണ് സോൺ നദിയുടെ ഉദ്ഭവം
  2. 784 കിലോമീറ്റർ നീളമുള്ള ഈ നദി ബിഹാറിലെ പട്നയ്ക്ക് സമീപത്തുവച്ച് ഗംഗയുമായി ചേരുന്നു.
  3. ഗംഗയുടെ പോഷകനദികളിൽ ഹിമാലയത്തിൽ നിന്നും ഉത്ഭവിക്കാത്ത ഏക നദിയാണ് സോൺ.
  4. പുരാണ നഗരമായ പാടലീപുത്രം ഈ നദിയുടെ തീരത്ത് സ്ഥിതി ചെയ്തിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.

    Aമൂന്ന് മാത്രം ശരി

    Bനാല് മാത്രം ശരി

    Cഒന്ന് മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    ഗംഗാ നദിയുടെ ദക്ഷിണ പോഷകനദികളിൽ ഏറ്റവും വലുതാണ് സോൺ നദി.മധ്യപ്രദേശിലെ അമർകാന്തക് പീഠഭൂമിയിൽ നിന്നാണ് സോൺ നദിയുടെ ഉദ്ഭവം. 784 കിലോമീറ്റർ നീളമുള്ള സോൺ നദി ബിഹാറിലെ പട്നയ്ക്ക് സമീപത്തുവച്ച് ഗംഗയുമായി ചേരുന്നു. ഗംഗയുടെ പോഷകനദികളിൽ ഹിമാലയത്തിൽ നിന്നും ഉത്ഭവിക്കാതെ ഉപദ്വീപിയ പീഠഭൂമിയിൽ നിന്നുത്ഭവിക്കുന്ന ഏക നദിയാണ് സോൺ. പുരാണ നഗരമായ പാടലീപുത്രം ഈ നദിയുടെ തീരത്ത് സ്ഥിതി ചെയ്തിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.


    Related Questions:

    Which of the following rivers is known by the name Dihang when it enters India from Tibet?
    The second longest peninsular river in India is ?
    അമരാവതി ഏത് നദിയുടെ പോഷകനദിയാണ് ?
    'സാങ്പോ ' എന്ന പേരിലറിയപ്പെടുന്ന ഇന്ത്യയിലെ നദിയേത്?
    Which of the following rivers flows through the rift valley in India?