Challenger App

No.1 PSC Learning App

1M+ Downloads

കുട്ടിയുടെ അറിവു നിർമ്മാണ പ്രക്രിയയുടെ ഘട്ടങ്ങളുടെ ശരിയായ ക്രമം കണ്ടെത്തുക :-

  1. പ്രശ്ന നിർധാരണത്തിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു. (എങ്ങനെ, എപ്പോൾ, എന്തൊക്കെ ചെയ്യണം? എങ്ങനെ ചിന്തിച്ചതുകൊണ്ടാണ് താൻ പ്രശ്നനിർധാരണ പ്രവർത്തനങ്ങൾ ഇപ്രകാരം ആസൂത്രണം ചെയ്തത്) പങ്കുവയ്ക്കുന്നു.
  2. സാമൂഹ്യ പ്രശനവുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമുള്ള പഠനപ്രശ്നം കൂട്ടി അഭിമുഖീകരിക്കുന്നു. പ്രശ്നത്തിന്റെ പ്രസക്തി തിരിച്ചറിയുന്നു.
  3. പ്രശ്ന നിർധാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.
  4. പ്രശ്നം ഏറ്റെടുക്കുന്നു. ചില അനുമാനങ്ങൾ / കൽപനകൾ രൂപീകരിക്കുന്നു. പ്രശ്നം വിശകലനം ചെയ്യുന്നു.
  5. നിഗമനങ്ങൾ ന്യായീകരിക്കൽ

Ai, ii, iii, iv, v

Bii, iv, i, iii, v

Cii, iii, iv, v, i

Diii, iv, v, i, ii

Answer:

B. ii, iv, i, iii, v

Read Explanation:

കുട്ടിയുടെ അറിവു നിർമ്മാണ പ്രക്രിയയുടെ ഘട്ടങ്ങൾ

  1. സാമൂഹ്യ പ്രശനവുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമുള്ള പഠനപ്രശ്നം കൂട്ടി അഭിമുഖീകരിക്കുന്നു. പ്രശ്നത്തിന്റെ പ്രസക്തി തിരിച്ചറിയുന്നു.
  2. പ്രശ്നം ഏറ്റെടുക്കുന്നു. ചില അനുമാനങ്ങൾ / കൽപനകൾ രൂപീകരിക്കുന്നു. പ്രശ്നം വിശകലനം ചെയ്യുന്നു.
  3. പ്രശ്ന നിർധാരണത്തിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു. (എങ്ങനെ, എപ്പോൾ, എന്തൊക്കെ ചെയ്യണം? എങ്ങനെ ചിന്തിച്ചതുകൊണ്ടാണ് താൻ പ്രശ്നനിർധാരണ പ്രവർത്തനങ്ങൾ ഇപ്രകാരം ആസൂത്രണം ചെയ്തത്) പങ്കുവയ്ക്കുന്നു.
  4. പ്രശ്ന നിർധാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു
    • വിവരശേഖരണം
    • ശേഖരിച്ച വിവരങ്ങളുടെ ക്രമീകരണം
    • അപഗ്രഥനം 
    • നിഗമനരൂപീകരണം
  5. നിഗമനങ്ങൾ ന്യായീകരിക്കൽ 
    • ചിന്തയെക്കുറിച്ചുള്ള ചിന്ത (Meta Thinking)
    • സംവാദം
  6. കൂടുതൽ തെളിവുകൾ / ഉദാഹരണങ്ങൾ അന്വേഷിക്കൽ, പുതിയ സന്ദർഭങ്ങളിൽ പ്രയോഗിക്കൽ.
  7. നിലവിലുള്ള ജ്ഞാനവുമായി / അവസ്ഥയുമായി തട്ടിച്ചുനോക്കൽ 
    • നിലപാടുകൾ, സ്വീകരിക്കൽ, പ്രതികരിക്കൽ
    • സ്വയം വിലയിരുത്തൽ രൂപീകരിച്ച ആശയവുമായി ബന്ധപ്പെട്ട കൂടുതൽ ആഴങ്ങളിലേക്ക് പുതിയ പഠനപ്രശ്നങ്ങൾ ഏറ്റെടുക്കൽ

Related Questions:

അടിസ്ഥാന വിദ്യാഭ്യാസ രീതി ആവിഷ്കരിച്ചത് ?
സ്പോർട്സിലെ പ്രകടനം താഴെ പറയുന്നവയിൽ ഏതിന്റെ ഉപോൽപന്നമാണ് ?
Dalton plan was developed by

വിദ്യാഭ്യാസ സമീപനങ്ങളിൽ ഉൾപ്പെടുന്നവ തിരഞ്ഞെടുക്കുക :

  1. പ്രകൃതിവാദം
  2. യാഥാർത്ഥ്യവാദം
  3. പ്രായോഗികവാദം
    പ്രകൃതിവാദത്തിന്റെ വിദ്യാഭ്യാസ ലക്ഷ്യം ?