App Logo

No.1 PSC Learning App

1M+ Downloads

പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങളിലെ ശരിയായ ജോഡി കണ്ടെത്തുക

ഒന്നാം പഞ്ചവത്സര പദ്ധതി വ്യാവസായിക വികസനം
രണ്ടാം പഞ്ചവത്സര പദ്ധതി ഭക്ഷ്യസ്വയംപര്യാപ്തത
മൂന്നാം പഞ്ചവത്സര പദ്ധതി സ്വാശ്രയത്വം
നാലാം പഞ്ചവത്സര പദ്ധതി കാർഷിക മേഖലയുടെ സമഗ്രവികസനം

AA-4, B-1, C-2, D-3

BA-4, B-3, C-1, D-2

CA-1, B-3, C-4, D-2

DA-1, B-4, C-2, D-3

Answer:

A. A-4, B-1, C-2, D-3

Read Explanation:

ഒന്നാം പഞ്ചവത്സര പദ്ധതി 

  • ഇന്ത്യൻ  പാർലമെന്റിൽ അവതരിപ്പിച്ചത് - ജവഹർലാൽ നെഹ്‌റു
  • പദ്ധതി പ്രവർത്തനം ആരംഭിച്ചത് - 1951 ഏപ്രിൽ 1
  • പദ്ധതിയുടെ കാലയളവ് - 1951 - 1956
  • കൃഷിക്ക് പ്രഥമ പരിഗണന നൽകിയത് കൊണ്ട് ഈ പഞ്ചവത്സര പദ്ധതി  കാർഷിക പഞ്ചവത്സര പദ്ധതി എന്നറിയപ്പെടുന്നു
  • റോയ്.എഫ്.ഹാരോഡും, ഈവ്സെ ദോമറും വികസിപ്പിച്ചെടുത്ത സാമ്പത്തിക മാതൃകയായിരുന്നു ഒന്നാം പഞ്ചവത്സര പദ്ധതി
  • അടിസ്ഥാനമായി സ്വീകരിച്ചിരുന്നത്. അതുകൊണ്ട് ഹാരോൾഡ്‌ - ദോമാർ  മോഡൽ എന്നും ഒന്നാം പഞ്ചവത്സര പദ്ധതി അറിയപ്പെടുന്നു.
    ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയാറാക്കിയ മലയാളി - കെ.എൻ.രാജ്
  • ഒന്നാം പഞ്ചവത്സര പദ്ധതിക്കുവേണ്ടി വകയിരുത്തിയിരുന്ന തുക - 2069 കോടി(പിന്നീട് ഇത് 2378 കോടി രൂപയാക്കി ഉയർത്തി) 
  • 2.1 % വളർച്ച ലക്ഷ്യമിട്ടിരുന്ന ഈ പദ്ധതിയിലൂടെ 3.6% വളർച്ച കൈവരിക്കാൻ സാധിച്ചു.
  • കുടുംബാസൂത്രണത്തിന് പ്രാധാന്യം നൽകിയ പഞ്ചവത്സര പദ്ധതി - ഒന്നാം പഞ്ചവത്സര പദ്ധതി

രണ്ടാം പഞ്ചവത്സര പദ്ധതി  (1956 - 61 )

  • മഹലനോബിസ് മാതൃകയിൽ  ആരംഭിച്ച രണ്ടാം പഞ്ചവത്സര പദ്ധതി ത്വരിതഗതിയിലുള്ള വ്യവസായവൽകരണത്തിന് ഊന്നൽ നൽകിയ പദ്ധതിയായിരിന്നു . 
  • ഇന്ത്യൻ ശാസ്ത്രജ്ഞനായിരുന്ന പ്രശാന്ത ചന്ദ്ര മഹലനോബിസ്  ആയിരുന്നു ഈ പദ്ധതി  വിഭാവനം ചെയ്തത്.
  • 4.5 % വളർച്ച ലക്ഷ്യമിട്ടിരുന്ന ഈ പദ്ധതിയിലൂടെ രാജ്യത്തിനു കൈവരിക്കാനായത് 4.27 % വളർച്ചയായിരുന്നു .
  • പദ്ധതിക്കായി വകയിരുത്തിയിരുന്നത് 4200 കോടി ഇന്ത്യൻ  രൂപയായിരുന്നു .
മൂന്നാം പഞ്ചവത്സര  പദ്ധതി (1961 - 66)
  • ഇന്ത്യയിൽ ഭക്ഷ്യസുരക്ഷയും വ്യവസായ സ്വാശ്രയത്വം നേടുക  എന്ന ലക്ഷ്യത്തോടെ  ആവിഷ്കരിച്ച പദ്ധതി .
  • 1962 ലെ   ഇന്ത്യ ചൈന യുദ്ധവും  1965 ലെ ഇന്ത്യ പാകിസ്ഥാൻ  യുദ്ധവും നടന്നത് ഈ  കാലഘട്ടത്തിലായതുകൊണ്ട്  5.6 ശതമാനം വളർച്ച പ്രതീക്ഷിച്ച ഈ പദ്ധതിയിലൂടെ നേടാനായത് 2.4 ശതമാനം വളർച്ച  മാത്രമാണ്.
നാലാം പഞ്ചവത്സര പദ്ധതി  ( 1969 - 74)
  • നാലാം പഞ്ചവസര പദ്ധതിയുടെ കാലത്ത് ഇന്ദിര ഗാന്ധിയായിരുന്നു ഇന്ത്യൻ  പ്രധാന മന്ത്രി.
  • 14 വാണിജ്യബാങ്കുകൾ ദേശസാൽക്കരിച്ചതും ഇന്ത്യയുടെ ആദ്യത്തെ ആണവ പരീക്ഷണം നടത്തിയതും ഈ പദ്ധതിക്കലയളവിലാണ്.  
  • 1971 ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധം, ബംഗ്ലാദേശ് വിമോചനയുദ്ധം എന്നിവ നടന്നതും ഇതേ കാലയളവിൽ  തന്നെയായിരുന്നു.
  • സ്വയം പര്യാപ്തത, സ്ഥിരതയോടുള്ള വളർച്ച എന്നിവയായിരുന്നു പ്രധാന ലക്ഷ്യങ്ങൾ   
  • 5.6 % കാർഷിക വളർച്ച ലക്ഷ്യം വച്ചെങ്കിലും നേടാനായത് 3.3 % വളർച്ച മാത്രമായിരുന്നു .

Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യൻ പഞ്ചവൽസര പദ്ധതികളുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്ത‌ാവന ഏത്?
Which is the tenth plan period?
Who was considered as the Father of Rolling Plans in India?
The target growth rate of 6th five year plan was?
ഇന്ത്യയിൽ വൻകിട ജലസേചന പദ്ധതികൾ സ്ഥാപിച്ചത് ഏത് പഞ്ചവത്സര പദ്ധതിയിലാണ് ?