Challenger App

No.1 PSC Learning App

1M+ Downloads

റിട്ടുകളെക്കുറിച്ച് ശരിയായ ജോഡി കണ്ടെത്തുക

ഹേബീസ് കോർപ്പസ് അർഹതയില്ലാത്ത സ്ഥാനം വഹിക്കുന്നത് തടയുന്ന ഉത്തരവ്
മാൻഡമസ് അധികാരപരിധിക്ക് പുറത്തുള്ള കേസ് പരിഗണിക്കുന്നത് തടയുന്ന ഉത്തരവ്
പ്രൊഹിബിഷൻ അന്യായമായി തടവിലാക്കപ്പെട്ടയാളെ ഹാജരാക്കാൻ ആവശ്യപ്പെടുന്ന ഉത്തരവ്
ക്വോവാറന്റോ ഉദ്യോഗസ്ഥൻ കർത്തവ്യം നിറവേറ്റുന്നില്ലെങ്കിൽ പുറപ്പെടുവിക്കുന്ന ഉത്തരവ്

AA-1, B-3, C-4, D-2

BA-3, B-1, C-2, D-4

CA-2, B-1, C-4, D-3

DA-3, B-4, C-2, D-1

Answer:

D. A-3, B-4, C-2, D-1

Read Explanation:

റിട്ടുകൾ പലവിധം

ഹേബീസ് കോർപ്പസ് (Habeas Corpus) : അന്യായമായി തടങ്കലിൽ വെച്ചിട്ടുള്ള ഒരാളെ കോടതിക്ക് മുൻപാകെ ഹാജരാക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കോടതി പുറപ്പെടുവിക്കുന്ന ഉത്തരവ്.

  • മാൻഡമസ് (Mandamus) : ഒരു ഉദ്യോഗസ്ഥൻ തന്റെ നിയമപരമായ കർത്തവ്യം നിറവേറ്റാതിരിക്കുന്നതുമൂലം മറ്റൊരു വ്യക്തിയുടെ അവകാശം ഹനിക്കപ്പെടുന്നതായി കോടതി കണ്ടെത്തുമ്പോൾ പുറപ്പെടുവിക്കുന്ന ഉത്തരവ്.

  • പ്രൊഹിബിഷൻ (Prohibition) : തങ്ങളുടെ അധികാരപരിധിയിൽ വരാത്ത ഒരു കേസ് കോടതികൾ പരിഗണിക്കുന്നത് വിലക്കിക്കൊണ്ടുള്ള സുപ്രീംകോടതിയുടെയോ ഹൈക്കോടതിയുടെയോ ഉത്തരവ്.

  • ക്വോവാറന്റോ (Quo Warranto) : ഒരു ഉദ്യോഗസ്ഥൻ അർഹതയില്ലാത്ത സ്ഥാനം വഹിക്കുന്നത് തടഞ്ഞുകൊണ്ട് കോടതി പുറപ്പെടുവിക്കുന്ന ഉത്തരവ്.

  • സെൻഷ്യോ റെറൈ (Centiorari) : ഒരു കീഴ്ക്കോടതിയുടെ പരിഗണയിലിരിക്കുന്ന കേസ് മേൽക്കോടതിയിലേക്ക് കൈമാറ്റം ചെയ്യാനുള്ള ഉത്തരവ്.


Related Questions:

താഴെ പറയുന്ന പ്രസ്താവനകളിൽ മാഗ്നാകാർട്ടയെക്കുചുള്ള ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. മാഗ്നാകാർട്ട ബ്രിട്ടനിൽ അവകാശങ്ങളെ സംബന്ധിച്ച് രൂപപ്പെട്ട ആദ്യകാല രേഖയാണ്.
  2. 1215-ൽ ഇംഗ്ലണ്ടിലെ ജോൺ രാജാവ് ജനങ്ങളുടെ നിർബന്ധപ്രകാരം ഈ രേഖയിൽ ഒപ്പുവെച്ചു.
  3. ബ്രിട്ടീഷ് പാർലമെന്റിന്റെ അധികാരങ്ങൾക്ക് ഇത് പിന്നീട് അടിസ്ഥാനമായി മാറി.
    ഇന്ത്യൻ ഭരണഘടനയിൽ മൗലിക കർത്തവ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ഭാഗം ഏതാണ്?

    താഴെ പറയുന്ന പ്രസ്താവനകളിൽ നിന്നും നടപ്പിലാക്കിയ നിയമങ്ങളുമായി ബന്ധപ്പെട്ട ശരിയായവ ഏവ?

    1. 1993-ലെ പഞ്ചായത്തീരാജ് - നഗരപാലിക നിയമങ്ങൾ ഗ്രാമപഞ്ചായത്തുകൾ സംഘടിപ്പിക്കുക എന്ന ഗാന്ധിയൻ ആശയത്തിലൂടെ നടപ്പിലാക്കിയതാണ്.
    2. 2009-ലെ വിദ്യാഭ്യാസ അവകാശ നിയമം സൗജന്യ വിദ്യാഭ്യാസത്തിനുള്ള ഉദാര ആശയത്തിന്റെ ഭാഗമാണ്.
    3. 1986-ലെ പരിസ്ഥിതി സംരക്ഷണ നിയമം സോഷ്യലിസ്റ്റ് ആശയത്തിന്റെ പ്രതിഫലനമാണ്.
    4. 1976-ലെ തുല്യവേതന നിയമം ഉദാര ആശയങ്ങളിൽ ഉൾപ്പെടുന്നു.

      ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 19 അനുസരിച്ച് സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങളിൽ ഉൾപ്പെടുന്നവ ഏതെല്ലാം?

      1. അഭിപ്രായപ്രകടനത്തിനും ആവിഷ്കാരത്തിനുമുള്ള സ്വാതന്ത്ര്യം.
      2. സംഘടനകൾ രൂപീകരിക്കാനുള്ള സ്വാതന്ത്ര്യം.
      3. വിദ്യാഭ്യാസത്തിനുള്ള അവകാശം.
      4. ഇന്ത്യയിൽ എവിടെയും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം.

        മൗലികാവകാശങ്ങളെക്കുറിച്ച് ശരിയായ പ്രസ്താവന ഏത്?

        1. മൗലികാവകാശങ്ങൾ അന്തർദേശീയ തലത്തിൽ മനുഷ്യാവകാശങ്ങളായി കണക്കാക്കപ്പെടുന്നു.
        2. ഇവ ജനാധിപത്യ സംവിധാനത്തിൽ പൗരരുടെ അന്തസ്സിനും സ്വാതന്ത്ര്യത്തിനും അതിജീവനത്തിനും അനിവാര്യമാണ്.
        3. ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും ഭരണഘടനയിൽ മൗലികാവകാശങ്ങൾ ഒരേപോലെ ഉൾക്കൊള്ളിച്ചിട്ടുണ്ട്.