Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ ജോടി/ജോടികൾ കണ്ടെത്തുക

(i) കല്ലുമാല സമരം - ആറാട്ടുപുഴ വേലായുധ പണിക്കർ

(ii) നിഴൽ താങ്കലുകൾ - വൈകുണ്ഠ സ്വാമികൾ

(iii) മൂക്കുത്തി സമരം - ആര്യപള്ളം

(iv) ദർശനമാല - ചട്ടമ്പി സ്വാമികൾ

Aഒന്നാമത്തേത് മാത്രം (i)

Bഒന്നാമത്തേതും നാലാമത്തേതും മാത്രം (i). (iv)

Cമൂന്നാമത്തേതും നാലാമത്തേതും (iii). (iv)

Dരണ്ടാമത്തേത് മാത്രം (ii)

Answer:

D. രണ്ടാമത്തേത് മാത്രം (ii)

Read Explanation:

  • 1915 ഒക്‌ടോബർ 24-ന് പെരിനാട്, ചെറുമൂട്, കാഞ്ഞവേലി തുടങ്ങിയ സമീപ ഗ്രാമങ്ങളിൽ നടന്ന പുലയർ സമുദായത്തിൻ്റെ സാമൂഹിക വിപ്ലവത്തിൻ്റെ കാലഘട്ടമാണ് കല്ലുമല സമരം.

  • പെരിനാട് ലഹള അല്ലെങ്കിൽ പെരിനാട് കലാപം എന്നും ഇത് അറിയപ്പെടുന്നു

  • 'മൂക്കുത്തി സമരം' 1860-ൽ ആറാട്ടുപുഴ വേലായുധ പണിക്കർ നേതൃത്വം നൽകിയ ഒരു സാമൂഹിക പ്രക്ഷോഭമാണ്. അവർണ്ണ സ്ത്രീകൾക്ക് സ്വർണ്ണ മൂക്കുത്തി ധരിക്കാനുള്ള അവകാശത്തിനായി ഈ സമരം നടത്തി.

  • ഇതിനായി 1000 മൂക്കുത്തികൾ നിർമ്മിച്ച്, സ്ത്രീകളെ സംഘടിപ്പിച്ച് അവർക്ക് സ്വർണ്ണ മൂക്കുത്തി അണിയിക്കുകയായിരുന്നു

  • ശ്രീനാരായണഗുരു രചിച്ച ഒരു ദാർശനിക കൃതിയാണ് ദർശനമാല.

  • സംസ്കൃത ഭാഷയിൽ രചിച്ചിട്ടുള്ള ഈ കൃതിയിൽ 10 ശ്ലോകങ്ങൾ വീതമുള്ള 10 ഭാഗങ്ങളാണുള്ളത്


Related Questions:

വില്ലുവണ്ടി സമരം നടത്തിയ സാമൂഹ്യ പരിഷ്‌കർത്താവ് ?

പൊയ്കയിൽ യോഹന്നാനുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

i. ആലപ്പുഴ ജില്ലയിലെ കൈനകരിയിൽ ജനിച്ചു.

ii. കുമാര ഗുരുദേവൻ എന്ന പേരിൽ അറിയപ്പെട്ടു.

iii. ജ്ഞാന പിയൂഷം എന്ന പ്രാർത്ഥനാപുസ്തകം മാന്നാനം പ്രസിൽ നിന്ന് അടിച്ചിറക്കി.

iv. അയിത്ത ജാതിക്കാർക്കായി തിരുവിതാംകൂറിൽ സർക്കാർ അനുമതിയോടെ ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം തുടങ്ങി.

സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ ആരായിരുന്നു?
ചേരമന്‍ മഹാജനസഭ രൂപീകരിച്ചത് ആര് ?
ചട്ടമ്പിസ്വാമികളുടെ ശരിക്കുള്ള നാമധേയം എന്തായിരുന്നു ?