Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന കണ്ടെത്തുക:

1.താമരശ്ശേരിചുരം നിർമ്മിക്കുന്നതിൽ ബ്രിട്ടീഷുകാരെ സഹായിച്ച ആദിവാസി കരിന്തണ്ടനാണ്.

2.കോഴിക്കോട് വയനാട് എന്നീ ജില്ലകളെ താമരശ്ശേരി ചുരം ബന്ധിപ്പിക്കുന്നു.

A1 മാത്രം

B2 മാത്രം

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. 1ഉം 2ഉം

Read Explanation:

  • വയനാട്ടിലെ ആദിവാസി പണിയർ വിഭാഗത്തിലെ ഒരു കാരണവരായിരുന്നു കരിന്തണ്ടൻ. 1750 മുതൽ 1799 വരെയുള്ള കാലഘട്ടത്തിൽ ഇദ്ദേഹം ജീവിച്ചിരുന്നതായി കരുതുന്നു.
  • കോഴിക്കോട് - വയനാട് പാതയിലുള്ള താമരശ്ശേരി ചുരത്തിന്റെ പിതാവായാണ് കരിന്തണ്ടനെ ആദിവാസികൾ കാണുന്നത്.
  • കോഴിക്കോട്ടു നിന്നും ചുരം വഴി വയനാടിലേക്കും അതുവഴി മൈസൂരിലേക്കും കടക്കുന്നതിന് ഒരു പാത നിർമ്മിക്കുന്നതിന് ബ്രിട്ടീഷുകാർ പല മാർഗ്ഗങ്ങളും ശ്രമിച്ചുവെങ്കിലും അവയെല്ലാം പരാജയപ്പെട്ട ശേഷം, വയനാടൻ കാടിനെയും ഭൂപ്രകൃതിയെയും നന്നായി അറിയാവുന്ന കരിന്തണ്ടന്റെ സഹായത്തോടെ ബ്രിട്ടീഷ് എഞ്ചിനീയർമാർ പുതിയ വഴി കണ്ടെത്തി 
  • ഒരു പ്രബല സാമ്രാജ്യത്തിന്, കേവലനായ ഒരു ആദിവാസിയുടെ സഹായം തേടേണ്ടി വന്നു എന്ന നാണക്കേട് മായ്ക്കാനും ഇനിയീ വഴി മറ്റാർക്കെങ്കിലും കാട്ടിക്കൊടുത്താലോ എന്ന ഭയം കൊണ്ടും കരിന്തണ്ടനെ ചതിച്ചുകൊന്നു എന്നാണ് കരുതപ്പെടുന്നത്.

Related Questions:

What is a low-lying area 300 m to 600 m above sea level called?
കേരളത്തിന്റെ തീരപ്രദേശം ഏതു പേരിലാണ് അറിയപ്പെടുന്നത്
The major physiographic divisions of Kerala is divided into?
The Midland comprises of ______ of the total area of Kerala?

ആനമുടിയുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?

  1. ആനമല ,പളനിമല ,ഏലമല എന്നീ മൂന്ന് മലകൾ ആനമുടിയിൽ സംഗമിക്കുന്നു.
  2. ആനമുടിയുടെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന മലനിരയാണ് പളനിമല.