Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന കണ്ടെത്തുക :

  1. അംഗരാഷ്ട്രങ്ങള്‍ സമർപ്പിക്കുന്ന പ്രശ്‌നങ്ങള്‍ അന്തർദേശീയ നിയമവും ഐക്യരാഷ്ട്ര സഭയുടെ ലക്ഷ്യപ്രമാണങ്ങള്‍ക്കും അനുസൃതമായി പരിശോധിച്ച്‌ തീർപ്പു കല്‌പിക്കുന്ന സംവിധാനമാണ്‌ ലോകനീതിന്യായ കോടതി.
  2. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം ജനീവയാണ്.
  3. 15 ജഡ്ജിമാരടങ്ങുന്നതാണ് അന്താരാഷ്ട്ര നീതിന്യായ കോടതി.
  4. 15 വർഷമാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ പരമാവധി കാലാവധി.

    Aമൂന്ന് മാത്രം ശരി

    Bഎല്ലാം ശരി

    Cഇവയൊന്നുമല്ല

    Dഒന്നും മൂന്നും ശരി

    Answer:

    D. ഒന്നും മൂന്നും ശരി

    Read Explanation:

    ലോകനീതിന്യായ കോടതി അഥവാ ഇന്റർനാഷണൽ കോർട്ട്‌ ഒഫ്‌ ജസ്റ്റിസ്‌.

    • അംഗരാഷ്ട്രങ്ങള്‍ സമർപ്പിക്കുന്ന പ്രശ്‌നങ്ങള്‍ അന്തർദേശീയ നിയമവും ഐക്യരാഷ്ട്ര സഭയുടെ ലക്ഷ്യപ്രമാണങ്ങള്‍ക്കും അനുസൃതമായി പരിശോധിച്ച്‌ തീർപ്പു കല്‌പിക്കുന്ന സംവിധാനം  
    • ജനറൽ അസ്സംബ്ലിയോ മറ്റ്‌ യു.എന്‍. ഏജന്‍സികളോ സമർപ്പിക്കുന്ന പ്രശ്‌നങ്ങളിൽ നിയമോപദേശം നൽകുന്നതും ഇതിന്റെ ചുമതലയിൽപ്പെടുന്നു.
    • ന്യൂയോർക്ക്നു പുറത്ത് ആസ്ഥാനം ഉള്ള ഏക യുഎൻ ഘടകമാണ് അന്താരാഷ്ട്ര നീതിന്യായ കോടതി.
    • നെതർലാന്റിലെ  ഹേഗിലാണ് ആസ്ഥാനമെങ്കിലും കോടതിക്ക് ഏത് രാജ്യം ആസ്ഥാനമാക്കിയും കേസ് വിചാരണ ചെയ്യാം.
    • ജനറൽ അസ്സംബ്ലിയും സെക്യൂരിറ്റി കൌൺസിലും കൂടി 9 വർഷ കാലയളവിലേക്ക് 15 ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നു.
    • ഒരു അംഗരാജ്യത്തിൽ നിന്നു ഒന്നിലധികം ജഡ്ജിമാരുണ്ടായിരിക്കാൻ പാടില്ല.
    • ഒൻപത് വർഷമാണ് ജഡ്ജിമാരുടെ കാലാവധി.

    Related Questions:

    ' ഇന്റർനാഷൻ യൂണിയൻ ഓഫ് ഫോറെസ്റ്റ് റിസർച്ച് ഓർഗനൈസേഷൻസ് ' ആസ്ഥാനം എവിടെയാണ് ?
    ഇന്റർപോളിൻ്റെ ആസ്ഥാനം എവിടെയാണ് ?
    Which organ of the United Nations has suspended its operations since 1994?
    Gita Gopinath was appointed the Chief of ?
    മാനവശേഷി വികസന റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്ന അന്താരാഷ്‌ട്ര സംഘടന ഏത് ?