App Logo

No.1 PSC Learning App

1M+ Downloads

തൈറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക:

1.മനുഷ്യനിലെ ഏറ്റവും വലിയ ബാഹ്യസ്രാവി ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി.

2.ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഗ്രന്ഥി ആണിത്. 

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

B. 2 മാത്രം.

Read Explanation:

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥി ആണ് തൈറോയ്ഡ് ഗ്രന്ഥി.മനുഷ്യന്റെ കഴുത്തിനു മുൻഭാഗത്ത് ശബ്ദനാളത്തിനു തൊട്ടുതാഴെയായിട്ടാണ് തൈറോയ്ഡ് ഗ്രന്ഥി സ്ഥിതിചെയ്യുന്നത്. തൈറോയ്ഡ് ഗ്രന്ഥിക്ക് ശ്വസനനാളിയുടെ (trachea)ഇരുവശത്തുമായി കാണപ്പെടുന്ന രണ്ട് ദലങ്ങളുണ്ട്.ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഗ്രന്ഥി ആണിത്.


Related Questions:

ശരിയായ പ്രസ്താവന കണ്ടെത്തുക:

1.അന്ത:സ്രാവിഗ്രന്ഥിയായും ബഹിർസ്രാവി ഗ്രന്ഥിയായും പ്രവർത്തിക്കുന്ന അവയവമാണ് ആഗ്നേയഗ്രന്ഥി അഥവാ പാൻക്രിയാസ്.

2.പാൻക്രിയാസിൽ ചിതറിക്കിടക്കുന്ന കോശ സമൂഹങ്ങളാണ് - ഐലറ്റ്സ് ഓഫ് ലാംഗർ ഹാൻസ്

തെറ്റായ പ്രസ്താവന കണ്ടെത്തുക ?

1.ലിംഫോസൈറ്റുകളെ  പ്രവർത്തന സജ്ജമാക്കുന്ന അവയവങ്ങളെ ലിംഫോയ്ഡ് അവയവങ്ങൾ എന്നു വിളിക്കുന്നു.

2.അസ്ഥിമജ്ജയും തൈമസ് ഗ്രന്ഥിയും പ്രാഥമിക ലിംഫോയ്ഡ് അവയവങ്ങളാണ്. 

ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി ?

പിറ്റ്യൂട്ടറി ഗ്രന്ഥിയുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു അവയിൽ ശരിയായതിനെ കണ്ടെത്തുക:

1.മസ്തിഷ്കത്തിലെ ഹൈപ്പോതലാമസിൽ താഴെയായി സ്ഥിതി ചെയ്യുന്ന രണ്ട് ദളങ്ങളുള്ള ഗ്രന്ഥിയാണ് പിറ്റ്യൂട്ടറി ഗ്രന്ഥി.

2.നായക ഗ്രന്ഥി എന്നറിയപ്പെടുന്ന ഗ്രന്ഥി ആണ് പിറ്റ്യൂട്ടറി ഗ്രന്ഥി.

കൊഴുപ്പിനെ ലഘു ഘടകങ്ങളായ ഫാറ്റി ആസിഡും ഗ്ലിസറോളും ആക്കി മാറ്റുന്ന എൻസൈം ഏതാണ് ?