App Logo

No.1 PSC Learning App

1M+ Downloads

ലോക എയ്ഡ്സ് ദിനവുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ ശരിയായത് കണ്ടെത്തുക:

i) 2021ലെ പ്രമേയം - "അസമത്വങ്ങൾ അവസാനിപ്പിക്കുക. എയ്ഡ്സ് അവസാനിപ്പിക്കുക"

ii) ഐക്യരാഷ്ട്ര സഭ 2030 ഓടുകൂടി എച്ച്ഐവി അണുബാധ ഇല്ലാതാക്കാന്‍ ലക്ഷ്യം വെക്കുന്നു.

iii) ആദ്യമായി എയ്ഡ്സ് ദിനം ആചരിച്ചത് 1987ലാണ്.

iv) ലോകാരോഗ്യ സംഘടന അടയാളപ്പെടുത്തിയ പതിനൊന്ന് ഔദ്യോഗിക ആഗോള പൊതുജനാരോഗ്യ കാമ്പെയ്‌നുകളിൽ ഒന്നാണ് ലോക എയ്ഡ്‌സ് ദിനം.

Ai, ii, iv എന്നിവ

Bi, ii, iii എന്നിവ

Ci,ii എന്നിവ

Dഎല്ലാം ശരിയാണ്

Answer:

A. i, ii, iv എന്നിവ

Read Explanation:

  • ലോകമെമ്പാടും എല്ലാ വർഷവും എച്ഐവീ/എയിഡ്സ് (HIV /AIDS) മഹാമാരിക്കെതിരേയുള്ള ബോധവൽക്കരണത്തിനായി ഡിസംബർ 1 ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നു.
  • ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശാനുസരണം, ഐക്യരാഷ്ട്രസഭ 1988 ഡിസംബർ ഒന്ന് ആദ്യത്തെ ലോക എയിഡ്സ് ദിനമായി ആചരിച്ചു.
  • എയിഡ്സ് പകരുന്ന വഴികൾ, പ്രതിരോധ മാർഗങ്ങൾ, ചികിത്സ, എന്നിവയെക്കുറിച്ച് രാജ്യാന്തര തലത്തിൽ അവബോധമുണ്ടാക്കുക
  • രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കുക, എയിഡ്സ് പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക എന്നിവയാണ് ദിനാചരണ ലക്ഷ്യങ്ങൾ.

Related Questions:

സൂര്യൻ ഉത്തരായനരേഖയ്ക്ക് നേർ മുകളിൽ വരുന്ന ദിവസം : -
ലോകപരിസ്ഥിതി ദിനമായി ആചരിക്കപ്പെടുന്നത് എന്ന്?
ലോക പുസ്‌തക ദിനത്തോട് അനുബന്ധിച്ച് 2025 ലെ ലോക പുസ്‌തക തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട നഗരം ഏത് ?
ലോക തപാൽ ദിനം ആചരിക്കാൻ തീരുമാനിച്ച സംഘടന ഏത് ?
Which among the following days is observed as World Meteorological Day?