Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

  1. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി ആരംഭിച്ച തെന്മല കൊല്ലം ജില്ലയിലാണ്
  2. വേലുത്തമ്പി ദളവയുടെ കുണ്ടറ വിളംബരം നടന്നത് കൊല്ലം ജില്ലയിലാണ്.
  3. കേരളത്തിലെ ആദ്യത്തെ നിരപ്ലാൻ്റ് 2015-ൽ കൈപ്പുഴയിൽ ആരംഭിച്ചു.
  4. 'നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകം ആദ്യമായി അരങ്ങേറിയത് കൊല്ലം ജില്ലയിലെ പാരിപ്പള്ളിയിലാണ്.

    A2 മാത്രം ശരി

    B1, 2 ശരി

    C3, 4 ശരി

    D2, 4 ശരി

    Answer:

    B. 1, 2 ശരി

    Read Explanation:

    • ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി ആരംഭിച്ച തെന്മല കൊല്ലം ജില്ലയിലാണ്

    • വേലുത്തമ്പി ദളവയുടെ കുണ്ടറ വിളംബരം നടന്നത് കൊല്ലം ജില്ലയിലാണ്.

    • തോപ്പിൽ ഭാസി രചിച്ച 'നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകം ആദ്യമായി അരങ്ങേറിയത് 1952 ഡിസംബർ 6-ന് കൊല്ലം ജില്ലയിലെ ചവറയിലുള്ള സുദർശന തീയറ്ററിലാണ്.

    • കേരളത്തിലെ ആദ്യത്തെ നീരപ്ലാൻ്റ് 2014-ൽ കാസർഗോഡ് ആരംഭിച്ചു.


    Related Questions:

    തെരുവിൽ ഒറ്റപ്പെട്ടുപോയവരെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഉദയം പദ്ധതി ആരംഭിച്ച ജില്ല ഏത് ?
    കുട്ടികളുടെ ഹാജറും പഠന പുരോഗതിയും അറിയാൻ വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മൊബൈൽ ആപ്പ് ഏത്?
    ഡിജിറ്റൽ സാക്ഷരത പദ്ധതിയുടെ ഭാഗമായി കേരളത്തിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ സംഘടിപ്പിച്ച പ്രത്യേക യോഗങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു ?
    അടുത്തിടെ ആരംഭിച്ച "ഹാപ്പിനെസ്സ് കൊച്ചി - കെയറിങ് ഫോർ ദി വെൽനെസ്സ് ഓഫ് ഓൾ" എന്ന പദ്ധതി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    മുതിർന്ന പൗരൻമാർക്ക് നല്ല ആരോഗ്യം ,പങ്കാളിത്തം ,ജീവിത നിലവാരം ഉറപ്പാക്കൽ എന്നിവക്കായി എല്ലാ പഞ്ചായത്തുകളെയും വയോജന സൗഹൃദമാക്കി മാറ്റുന്നതിനുള്ള സംസ്ഥാന വയോജന നയം 2013 (കേരളം )മായി ബന്ധപ്പെട്ട പുതിയ സംരംഭം