App Logo

No.1 PSC Learning App

1M+ Downloads

ഭൂകമ്പതരംഗങ്ങളെ സംബന്ധിച്ച ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

  1. ഭൂകമ്പങ്ങളെ മുഖ്യമായും ബോഡിതരംഗങ്ങളെന്നും , ഉപരിതലതരംഗങ്ങളെന്നും രണ്ടായി തരംതിരിച്ചിരിക്കുന്നു
  2. പ്രഭവകേന്ദ്രത്തിൽനിന്നുള്ള ഊർജമോചനത്തിന്റെ ഫലമായിട്ടാണ് ഉപരിതലതരംഗങ്ങൾ രൂപം കൊള്ളുന്നത്
  3. ഭൂവസ്‌തുക്കളുടെ സാന്ദ്രതയ്ക്കനുസരിച്ച് ഭൂകമ്പതരംഗങ്ങളുടെ പ്രവേഗത്തിലും മാറ്റമുണ്ടാകുന്നു

    Aഎല്ലാം ശരി

    B2, 3 ശരി

    Cഇവയൊന്നുമല്ല

    D1, 3 ശരി

    Answer:

    D. 1, 3 ശരി

    Read Explanation:

    ഭൂകമ്പതരംഗങ്ങൾ 

    • ഭൂകമ്പങ്ങളെ മുഖ്യമായും ബോഡിതരംഗങ്ങളെന്നും (ദുശരീരതരംഗങ്ങൾ), ഉപരിത ലതരംഗങ്ങളെന്നും രണ്ടായി തരംതിരിക്കാം.

    ബോഡിതരംഗങ്ങൾ

    • പ്രഭവകേന്ദ്രത്തിൽനിന്നുള്ള ഊർജമോചനത്തിന്റെ ഫലമായി രൂപപ്പെടുന്ന ബോഡിതരംഗങ്ങൾ ഭൂമിയുടെ ഉൾഭാഗത്തുകൂടി (ഭൂശരീരത്തിൽകൂടി) എല്ലാ ദിശകളിലേക്കും സഞ്ചരിക്കുന്നു.
    • അതിനാലാണ് ഈ തരംഗങ്ങളെ ബോഡിതരംഗങ്ങൾ എന്നു വിളിക്കുന്നത്.
    • ബോഡിതരംഗങ്ങൾ രണ്ട് തരത്തിലുണ്ട്. P തരംഗങ്ങളും S തരംഗങ്ങളും
    • ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്നതിനാൽ ഭൂപ്രതലത്തിൽ ആദ്യം എത്തിച്ചേരുന്നത് P തരംഗങ്ങളാണ്.
    • ഈ തരംഗങ്ങളെ പ്രാഥമികതരംഗ ങ്ങൾ (Primary Waves) എന്നു വിളിക്കുന്നു
    • S തരംഗങ്ങൾ ഉപരിതലത്തിലെത്തുന്നത് P തരംഗങ്ങ ളേക്കാൾ കൂടുതൽ സമയമെടുത്തിട്ടാണ്.
    • ഈ തരംഗങ്ങളെ ദ്വിതീയതരംഗങ്ങൾ എന്ന് വിളിക്കുന്നു

    ഉപരിതലതരംഗങ്ങൾ

    • ബോഡിതരംഗങ്ങൾ ഭൂമിയുടെ ഉപരിതലശിലകളുമായി പ്രതിപ്രവർത്തിച്ച് ഉപരിതലതരംഗങ്ങൾ (surface wave) എന്ന വിശേഷതരം തരംഗങ്ങൾ സൃഷ്‌ടിക്കുന്നു.
    • ഭൂവസ്‌തുക്കളുടെ സാന്ദ്രതയ്ക്കനുസരിച്ച് ഭൂകമ്പതരംഗങ്ങളുടെ പ്രവേഗത്തിലും മാറ്റമുണ്ടാകുന്നു.
    • സാന്ദ്രതകൂടിയ മാധ്യമത്തിൽ തരംഗങ്ങൾ കൂടുതൽ വേഗത്തിലും സാന്ദ്രത കുറഞ്ഞ മാധ്യമത്തിൽ തരംഗങ്ങൾ കുറഞ്ഞ വേഗത്തിലും സഞ്ചരിക്കുന്നു.
    • വ്യത്യസ്‌ത സാന്ദ്രതയുള്ള ശിലാവസ്തുക്ക ളിലൂടെ കടന്നുപോകുമ്പോൾ തരംഗങ്ങളുടെ പ്രതിഫലനത്താലും അപവർത്തനത്താലും ഇവയ്ക്ക് ഗതിമാറ്റം സംഭവിക്കുന്നു.

    Related Questions:

    കാന്തിക ധ്രുവം സ്ഥിതി ചെയ്യുന്ന പ്രദേശമായ അഡീലി ലാൻഡ് ഏത് ഭൂഖണ്ഡത്തില് സ്ഥിതി ചെയ്യുന്നു ?
    2024 ഒക്ടോബറിൽ ബഹാമാസ്, ക്യൂബ എന്നിവിടങ്ങളിൽ വീശിയ ചുഴലിക്കാറ്റ് ?
    2024 സെപ്റ്റംബറിൽ USA യിൽ നാശനഷ്ടം ഉണ്ടാക്കിയ ചുഴലിക്കാറ്റ് ?
    മരിയാന ട്രഞ്ചും മെഗലഡൺ എന്ന ജീവിയെയും ആസ്‌പദമാക്കി ' Meg ' എന്ന പുസ്തകമെഴുതിയതാര് ?

    ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

    1. ആഗ്നേയ ശിലകളും അവസാദശിലകളും ഉയർന്ന മർദ്ദത്തിലും ഊഷ്മാവിലും രാസ മാറ്റത്തിന് വിധേയമായി രൂപംകൊള്ളുന്ന ശിലകളാണ് കായാന്തരിത ശിലകൾ.
    2. കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ശിലകൾ കായാന്തരിത ശിലകളാണ്.