Challenger App

No.1 PSC Learning App

1M+ Downloads

കേരളത്തിലെ നദികളെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക

  1. കിഴക്കോട്ടൊഴുകുന്ന നദികൾ: കബനി, ഭവാനി, പാമ്പാർ
  2. പെരിങ്ങൽകുത്ത് ജലവൈദ്യുതപദ്ധതി പെരിയാർ നദിയിൽ സ്ഥിതിചെയ്യുന്നു
  3. ഏറ്റവും നീളമുള്ള നദികളിൽ രണ്ടാംസ്ഥാനം ഭാരതപ്പുഴയ്ക്ക് ആണ്

    Ai മാത്രം

    Bഎല്ലാം

    Ci, ii എന്നിവ

    Di, iii എന്നിവ

    Answer:

    D. i, iii എന്നിവ

    Read Explanation:

    കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദികൾ

    • കബനി, ഭവാനി, പാമ്പാർ എന്നിവയാണ് കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദികൾ.
    • ഈ മൂന്നു നദികളും കാവേരി നദിയുടെ പോഷകനദികളാണ്.
    • കേരളത്തിൽ നിന്നും കിഴക്കോട്ടൊഴുകുന്ന ഏറ്റവും വലിയ നദി : കബനി 
    • കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന മൂന്ന് നദികളിൽ ഏറ്റവും വടക്കേയറ്റത്തുള്ളതും കബനിയാണ്.
    • കേരളത്തിൽ കബനി ഒഴുകുന്ന ദൂരം - 58 കി.മീ 
    • കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന  നദികളിൽ ഏറ്റവും ചെറിയ നദി : പാമ്പാർ.
    • കേരളത്തിൽ പാമ്പാർ ഒഴുകുന്ന ദൂരം - 25 കി.മീ 
    • കേരളത്തിൽ ഭവാനി നദി ഒഴുകുന്ന ദൂരം - 37.5 കി.മീ 

    പെരിങ്ങൽക്കുത്ത് ജലവൈദ്യുതപദ്ധതി

    • തൃശ്ശൂർ ജില്ലയിൽ ചാലക്കുടിപ്പുഴയിലാണ് പെരിങ്ങൽകുത്ത് ജലവൈദ്യുതപദ്ധതി സ്ഥിതിചെയ്യുന്നത് 
    • 1957 മാർച്ച് 6നാണ് ഇതിന്റെ നിർമ്മാണം പൂർത്തിയായത് 
    • പ്രതിവർഷം 191 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ജലവൈദ്യുതപദ്ധതി

    ഭാരതപ്പുഴ

    • കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദി
    • 209km ആണ് നീളം
    • ഉത്ഭവം - ആനമല
    • പതനം - അറബിക്കടലിൽ (പൊന്നാനിയിൽ)
    • പാലക്കാട് , തൃശ്ശൂർ  , മലപ്പുറം എന്നീ ജില്ലകളിലൂടെ ഒഴുകുന്നു 
    • 'കേരളത്തിന്റെ നൈൽ' എന്നറിയപ്പെടുന്ന നദി
    • ഭാരതപുഴയെ 'ശോകനാശിനിപ്പുഴ' എന്ന് വിളിച്ചത്  : തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ
    • ഗായത്രിപ്പുഴ, കണ്ണാടിപ്പുഴ (ചിറ്റൂർ പുഴ), കൽപ്പാത്തിപ്പുഴ, തൂതപ്പുഴ എന്നിവയാണ് പ്രധാന പോഷകനദികൾ 

    Related Questions:

    Bharathapuzha is famously known as the ____ of Kerala.

    Which of the following statements about the Neyyar River is correct?

    1. The Neyyar River originates from the Agasthyamala in the Western Ghats.
    2. It is the northernmost river in Kerala.
    3. The major tributaries of Neyyar are Kallar and Karavaliar.
    4. Marakunam Island is situated on the banks of the Neyyar River.
      കൊടുങ്ങരപ്പള്ളം പുഴ ഏത് പ്രദേശവുമായി ബന്ധപ്പെട്ടിരിക്കുന്നു?
      Which river in Kerala is also called as 'Nila' ?
      River that flows eastward direction :