Challenger App

No.1 PSC Learning App

1M+ Downloads

ലാറ്ററൈറ്റ് മണ്ണുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

  1. കുറഞ്ഞ മഴയും ഊഷ്മാവും ലഭിക്കുന്ന പ്രദേശങ്ങളിലാണ് ലാറ്ററൈറ്റ് മണ്ണ് രൂപപ്പെടുന്നത്.
  2. ജൈവപദാർഥങ്ങൾ, നൈട്രജൻ, ഫോസ്ഫേറ്റ്, കാൽസ്യം എന്നിവ ഈ മണ്ണിന് കൂടുതലാണ്
  3. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കേരളം തുടങ്ങിയ സ്ഥലങ്ങളിലെ ചുവന്ന ലാറ്ററൈറ്റ് മണ്ണ് കശുവണ്ടിപോലുള്ള വിളകളുടെ കൃഷിക്ക് അനുയോജ്യമാണ്.

    Aമൂന്ന് മാത്രം ശരി

    Bഒന്നും, മൂന്നും ശരി

    Cഎല്ലാം ശരി

    Dരണ്ടും മൂന്നും ശരി

    Answer:

    A. മൂന്ന് മാത്രം ശരി

    Read Explanation:

    • ലാറ്ററൈറ്റ് എന്ന പദം ലാറ്റിൻ ഭാഷയിലെ ലേറ്റർ (Later) എന്ന പദത്തിൽനിന്നാണ് ഉണ്ടായിട്ടുള്ളത്.
    • കല്ല് എന്നാണ് ഇതിന്റെറെ അർഥം.
    • ഉയർന്ന മഴയും ഊഷ്മാവും ലഭിക്കുന്ന പ്രദേശങ്ങളിലാണ് ലാറ്ററൈറ്റ് മണ്ണ് രൂപപ്പെടുന്നത്.
    • ഉഷ്ണമേഖലാ മഴയുടെ (Tropical rain) ഫലമായി ധാരാളം ജലം മണ്ണിലേക്ക് ഊർന്നിറങ്ങുകയും ഈ പ്രദേശത്തെ മണ്ണിലടങ്ങിയിട്ടുള്ള കാൽസിയം, സിലീക്ക എന്നീ മൂലകങ്ങൾ ജലത്തിൽ ലയിച്ച് ഒലിച്ചു പോകുകയും ചെയ്യുന്നു (Leaching).
    • ഇരുമ്പ് ഓക്സൈഡ്, അലൂമിനിയം സംയുക്തങ്ങൾ എന്നിവ മണ്ണിൽ അവശേഷിക്കുകയും ചെയ്യുന്നു.
    • ഉയർന്ന ഊഷ്മാവിൽ ബാക്ടീരിയുടെ പ്രവർത്തനഫലമായി ജൈവാംശം പെട്ടെന്ന് ഇല്ലാതാവുന്നു.
    • ജൈവപദാർഥങ്ങൾ, നൈട്രജൻ, ഫോസ്ഫേറ്റ്, കാൽസ്യം എന്നിവ ഈ മണ്ണിന് കുറവാണ്.
    • അതേസമയം ഇരുമ്പിന്റെ ഓക്സൈഡും പൊട്ടാഷുംകൊണ്ട് സമ്പന്നമാണ്.
    • അതുകൊണ്ടുതന്നെ ഈ മണ്ണ് കൃഷിക്ക് യോഗ്യമല്ലെങ്കിലും വളങ്ങളും രാസവളങ്ങളും ആവശ്യത്തിന് ഉപയോഗിച്ചുകഴിഞ്ഞാൽ മണ്ണിന്റെ ഫലഭൂയിഷ്‌ഠത വർധിക്കുകയും കൃഷിക്ക് യോഗ്യമാവുകയും ചെയ്യും.
    • തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കേരളം തുടങ്ങിയ സ്ഥലങ്ങളിലെ ചുവന്ന ലാറ്ററൈറ്റ് മണ്ണ് കശുവണ്ടിപോലുള്ള വിളകളുടെ കൃഷിക്ക് അനുയോജ്യമാണ്.

    Related Questions:

    താഴെപറയുന്നവയിൽ സോയിൽ ഹെൽത്ത് കാർഡുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. ഉദ്ഘാടനം ചെയ്ത വർഷം - 2016
    2. ഉദ്ഘാടനം ചെയ്ത സ്ഥലം - സൂററ്റ്ഗർ
    3. കർഷകർക്ക് നൽകിയ ആദ്യ സംസ്ഥാനം - പഞ്ചാബ്
    4. മുദ്രാവാക്യം - സ്വസ്ത് ദാരാ ,ഖേത്ഹരാ
      ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം ?
      ഇന്ത്യയുടെ വടക്കൻ സമതലങ്ങളിൽ കാണപ്പെടുന്ന 3 പ്രധാന മേഖലകൾ.

      Consider the following statements:

      1. Red soil appears yellow when hydrated.

      2. Red soils are formed on metamorphic rocks under high rainfall.

      3. Red soils are rich in humus and nitrogen.

      ഉത്തരമഹാസമതലത്തിൽ കാണപ്പെടുന്ന മണ്ണ് ഇനം :