Challenger App

No.1 PSC Learning App

1M+ Downloads

മധ്യരേഖ ന്യൂനമർദ്ദ മേഖലയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക

  1. വർഷം മുഴുവൻ സൂര്യരശ്മികൾ ലംബമായി പതിക്കുന്ന മേഖല
  2. ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന മേഖല
  3. വൻതോതിൽ വായു മുകളിലേക്ക് ഉയർന്നു പോകുന്നതിനാൽ ഇവിടെ കാറ്റുകൾക്ക് കൂടുതൽ ശക്തി അനുഭവപ്പെടുന്നു

    Aii മാത്രം ശരി

    Bi മാത്രം ശരി

    Cഎല്ലാം ശരി

    Di, ii ശരി

    Answer:

    D. i, ii ശരി

    Read Explanation:

    മധ്യരേഖ ന്യൂനമർദ്ദ മേഖല (Equatorial Low Pressure Belt)

    • വർഷം മുഴുവൻ സൂര്യരശ്മികൾ ലംബമായി പതിക്കുന്ന മേഖലയാണിത് 
    • അതിനാൽ തന്നെ ഏറ്റവും ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന മേഖലയാണിത്
    • ഈ മേഖലയിൽ ഉടനീളം ന്യൂനമർദ്ദം അനുഭവപ്പെടുന്നു
    • സൂര്യന്റെ ചൂട് ഏറ്റ് വായു വികസിക്കുകയും വൻതോതിൽ ഉയരുകയും ചെയ്യുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. 
    • വൻതോതിൽ വായു മുകളിലേക്ക് ഉയർന്നു പോകുന്നതിനാൽ ഇവിടെ കാറ്റുകൾ ദുർബലമാണ് 
    • വായൂരഹിത മേഖല അഥവാ 'Doldrum' എന്നും ഇവിടം അറിയപ്പെടുന്നു 

    Related Questions:

    താഴെ തന്നിരിക്കുന്ന രണ്ട് പ്രസ്താവനകളെ സംബന്ധിച്ച് ശരിയായ ഓപ്ഷൻ ഏത്?

    1. ഭൗമോപരിതലത്തിൽ എല്ലായിടത്തും ഗ്രാവിറ്റി മൂലമുള്ള ത്വരണം ഒരു പോലെയാണ്.
    2. ഒരു വസ്തുവിന്റെ ഭാരം ഭൂമധ്യരേഖാ പ്രദേശത്ത് ഉള്ളതിനേക്കാൾ കൂടുതലാണ് ധ്രുവപ്രദേശത്ത്.
      സൂര്യോദയത്തിന് തൊട്ടുമുൻപും സൂര്യാസ്തമയം കഴിഞ്ഞ ഉടനെയും ആകാശത്ത് കാണാൻ കഴിയുന്ന ഗ്രഹം ഏത് ?
      റോമാക്കാരുടെ സന്ദേശവാഹകന്റെ (Roman God of Messenger) പേര് നൽകപ്പെട്ട ഗ്രഹംഏത് ?

      ചുവടെ പറയുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം :

      1. ഏഷ്യൻ ഹരിത വിപ്ലവത്തിന്റെ ഗേഹം എന്നറിയപ്പെടുന്നത് ഇന്തോനേഷ്യയാണ്
      2. ഭൂമധ്യരേഖ രണ്ടു പ്രാവശ്യം മുറിച്ചു കടക്കുന്ന നദിയാണ് ലിംപോപോ നദി
      3. ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നഗരമാണ് വെൻചുവാൻ
      4. ലോകത്തിലെ ഏറ്റവും വലിയ കരബന്ധിത രാജ്യമാണ് ഖസാക്കിസ്ഥാൻ
        വോൾഗ നദിയുടെ പതനസ്ഥാനം എവിടെയാണ് ?