App Logo

No.1 PSC Learning App

1M+ Downloads

തെക്കു-പടിഞ്ഞാറൻ മൺസൂണുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

  1. പ്രധാനമായും കരയിൽ നിന്ന് കടലിലേക്കാണ് വീശുന്നത്.
  2. അറബിക്കടൽ ശാഖ, ബംഗാൾ ഉൾക്കടൽ ശാഖ എന്നിങ്ങിനെ രണ്ട് ശാഖകളായി ഇന്ത്യയിൽ വീശുന്നു
  3. തെക്കുപടിഞ്ഞാറൻ മൺസൂൺകാലത്ത് മഴ വളരെ പെട്ടെന്നുതന്നെ ആരംഭിക്കുകയും ആദ്യമഴയോടെതന്നെ താപനില കുറയാൻ തുടങ്ങും.

    Ai, iii ശരി

    Bഇവയൊന്നുമല്ല

    Cii, iii ശരി

    Dii മാത്രം ശരി

    Answer:

    C. ii, iii ശരി

    Read Explanation:

    തെക്കു-പടിഞ്ഞാറൻ മൺസൂൺ

    • തെക്കു-പടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ പ്രധാനമായും കടലിൽ നിന്ന് കരയിലേക്കാണ് വീശുന്നത്.
    • ഈ കാറ്റുകൾ ഇന്ത്യൻ മഹാസമുദ്രം, അറബിക്കടൽ, ബംഗാൾ ഉൾക്കടൽ എന്നിവ കടന്ന് ഇന്ത്യയിലെത്തുന്നു.
    • ഈ കാറ്റുകൾ ഇന്ത്യയിൽ പൊതുവെ മഴയ്ക്ക് കാരണമാകുന്നു.
    • തെക്കുപടിഞ്ഞാറൻ മൺസൂൺകാലത്ത് മഴ വളരെ പെട്ടെന്നുതന്നെ ആരംഭിക്കുന്നു.
    • ആദ്യമഴയോടെതന്നെ താപനില കുറയാൻ തുടങ്ങും. 
    • തവണകളായി പെയ്യുന്ന മൺസൂൺ മഴയിൽ ഉണ്ടാകുന്ന വരണ്ട ഇടവേളകൾ മൺസൂൺ ബ്രേക്സ് എന്നറിയപ്പെടുന്നു 
    • ഈ കാറ്റുകൾ രണ്ടു ശാഖകളായി വീശുന്നു- അറബിക്കടൽ ശാഖ, ബംഗാൾ ഉൾക്കടൽ ശാഖ

    Related Questions:

    ഉഷ്ണ കാലത്ത് ദക്ഷിണേന്ത്യയിൽ വീശുന്ന കാറ്റ് ഏതാണ് ?

    Consider the following:

    1. El-Nino affects only South America and India.

    2. El-Nino occurs at regular intervals of exactly five years.

    3. El-Nino is associated with major climatic disruptions worldwide.

    തെക്കു-പടിഞ്ഞാറൻ മൺസൂണിന്റെ ബംഗാൾ ഉൾക്കടൽ ശാഖയിൽ നിന്ന് മഴ ലഭിക്കുന്ന പ്രദേശം ?

    1. ഉത്തരേന്ത്യൻ സമതലത്തിലെ സംസ്‌ഥാനങ്ങൾ
    2. വടക്കു കിഴക്കൻ സംസ്‌ഥാനങ്ങൾ
    3. പശ്ചിമഘട്ടത്തിലെ പശ്ചിമതീരം
      ഇന്ത്യയിൽ ഉഷ്ണകാലം അനുഭവപ്പെടുന്നത് ?
      മൺസൂണിൻ്റെ പിൻവാങ്ങൽ കാലം എന്നറിയപ്പെടുന്നത് :