App Logo

No.1 PSC Learning App

1M+ Downloads

അന്തരീക്ഷത്തിന്റെ ഘടനയുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന ശരിയായ പ്രസ്താവനകൾ കണ്ടെത്തുക

  1. ഒരേ അളവിൽ സാന്ദ്രതയും എന്നാൽ വ്യത്യസ്ത താപനിലയമുള്ള പാളികൾ ഉൾപ്പെടുന്നതാണ് അന്തരീക്ഷം.
  2. ഭൗമോപരിതലത്തിൽ നിന്ന് മുകളിലോട്ട് പോകുംതോറും വായുവിന്റെ സാന്ദ്രത കൂടിവരുന്നു.
  3. ഊഷ്മാവിന്റെ വ്യതിയാനത്തിന്റെ അടിസ്ഥാനത്തിൽ അന്തരീക്ഷത്തെ 5 പാളികളായി തിരിച്ചിരിക്കുന്നു.

    A1, 3 ശരി

    B3 മാത്രം ശരി

    C1, 2 ശരി

    D2, 3 ശരി

    Answer:

    B. 3 മാത്രം ശരി

    Read Explanation:

    അന്തരീക്ഷത്തിന്റെ ഘടന (Structure of the Atmosphere)

    • വ്യത്യസ്ത സാന്ദ്രതയും താപനിലയുമുള്ള പാളികൾ ഉൾപ്പെടുന്നതാണ് അന്തരീക്ഷം.
    • ഭൗമോപരിതലത്തിൽ നിന്ന് മുകളിലോട്ട് പോകുംതോറും വായുവിന്റെ സാന്ദ്രത കുറഞ്ഞുവരുന്നു.
    • ഊഷ്മാവിന്റെ വ്യതിയാനത്തിന്റെ അടിസ്ഥാനത്തിൽ അന്തരീക്ഷത്തെ 5 പാളികളായിട്ടാണ്  തിരിച്ചിരിക്കുന്നത് 
      1. ട്രോപ്പോസ്ഫിയർ
      2. സ്ട്രാറ്റോസ്ഫിയർ
      3. മിസോസ്ഫിയർ
      4. തെർമോസ്ഫിയറും അയണോസ്ഫിയറും
      5. എക്സോസ്ഫിയർ

    Related Questions:

    എന്താണ് നിമഞ്ജന മേഖല (Subduction zone)?
    വൻകര വിസ്ഥാപന സിദ്ധാന്തമനുസരിച്ച് മാതൃഭൂഖണ്ഡമായ പാൻജിയ വിഭജിച്ചുണ്ടായ ഭൂഖണ്ഡങ്ങളായ ലൗറേഷ്യയെയും, ഗോൻഡ്വാനാ ലാൻഡ്നെയും തമ്മിൽ വേർതിരിച്ചിരുന്ന സമുദ്രം ?
    Which country given below has the largest number of international borders?

    താഴെ പറയുന്നവയിൽ വനത്തിൻ്റെ പ്രത്യക്ഷ നേട്ടങ്ങൾ ഏതെല്ലാം ?

    i) വന്യജീവികൾക്ക് വാസസ്ഥലമൊരുക്കുന്നു 

    ii) സസ്യങ്ങളുടെ ജൈവാവശിഷ്ടങ്ങൾ മണ്ണിൻ്റെ ഫല പുഷ്ടി വർധിപ്പിക്കുന്നു 

    iii) നിർമ്മാണ ആവശ്യത്തിനുള്ള തടി പ്രദാനം ചെയ്യുന്നു 

    iv) വനങ്ങൾ ഒരു പ്രദേശത്തിൻ്റെ അന്തരീക്ഷ താപനിലയെ സ്വാധീനിക്കുന്നു 

    ശരിയല്ലാത്ത പ്രസ്താവനകള്‍ തിരിച്ചറിയുക.

    1. ആഗ്നേയ ശിലകള്‍ അഗ്നിപര്‍വ്വതത്തിന്റെ തരത്തിലാണ്‌, അതിനാല്‍ ഫോസിലുകളില്ല.
    2. കരിങ്കല്ലും ബസാള്‍ട്ടും അഗ്നിശിലകളുടെ ഉദാഹരണങ്ങളാണ്‌.
    3. ഭൂമിയില്‍ രൂപപ്പെടുന്ന പ്രാഥമിക പാറകളാണ്‌ ആഗ്നേയശിലകള്‍.
    4. ആഗ്നേയശിലകള്‍ക്ക്‌ പാളികളുള്ള ഘടനയുണ്ട്‌