App Logo

No.1 PSC Learning App

1M+ Downloads

ശരിയായി ചേരുംപടി ചേർത്തവ കണ്ടെത്തുക.

ദാദാഭായ് നവറോജി ചോർച്ചാ സിദ്ധാന്തം
രമേശ് ചന്ദ്ര ദത്ത് സാമ്പത്തിക ശാസ്ത്രകാരൻ
ചാണക്യൻ മഗദ
അമർത്യാസെൻ നോബൽ സമ്മാനം

AA-2, B-3, C-1, D-4

BA-1, B-2, C-3, D-4

CA-4, B-2, C-1, D-3

DA-1, B-3, C-4, D-2

Answer:

B. A-1, B-2, C-3, D-4

Read Explanation:

ചോർച്ചാ സിദ്ധാന്തം

  • ബ്രിട്ടീഷ് കാലഘട്ടത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലുണ്ടായ തകർച്ചയെക്കുറിച്ച് സ്ഥിതി വിവര കണക്കുകൾ ശേഖരിച്ച് പഠനം നടത്തിയത് ദാദാഭായ് നവ്റോജി ആയിരുന്നു.
  • ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും കാരണങ്ങളെക്കുറിച്ച് ചോർച്ചാ സിദ്ധാന്തം എന്നറിയപ്പെടുന്ന നിഗമനങ്ങൾ അദ്ദേഹം നടത്തുകയുണ്ടായി 
  • പോവർട്ടി ആൻ്റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ "എന്ന പുസ്തകത്തിലാണ് ചോർച്ചാ സിദ്ധാന്തത്തേക്കുറിച്ച് അദ്ദേഹം പ്രസ്താവിച്ചത് 

രമേശ് ചന്ദ്ര ദത്ത്

  • സിവിൽ സർവീസ് ഉദ്യോഗസ്ഥൻ , സാമ്പത്തിക ചരിത്രകാരൻ എന്നീ നിലകളിൽ പ്രശസ്തൻ 
  • ഇന്ത്യൻ സാമ്പത്തിക ദേശീയത( Indian economic nationalism)യുടെ വക്താക്കളിൽ പ്രമുഖൻ 

ചാണക്യൻ

  • വിഷ്ണുഗുപ്തൻ,കൗടില്യൻ എന്നീ പേരുകളിലും അറിയപ്പെടുന്നു 
  • ബി. സി. 350നും 283നും ഇടയിൽ‍ ജീവിച്ചിരുന്നു.
  • മഗധയിൽ ജനനം.
  • പുരാതന ഭാരതത്തിലെ രാഷ്ട്രതന്ത്രജ്ഞനും ചിന്തകനുമായിരുന്നു. 
  • മൗര്യസാമ്രാജ്യ ചക്രവർത്തിയായിരുന്ന ചന്ദ്രഗുപ്തമൗര്യന്റെ പ്രധാനമന്ത്രി
  • ചാണക്യൻ എഴുതിയ പ്രബന്ധമാണ് അർത്ഥശാസ്ത്രം.
  • രാഷ്ട്രതന്ത്രം, സാമ്പത്തികശാസ്ത്രം എന്നിവയിൽ എന്നത്തേക്കും മികച്ച കൃതികളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.

അമർത്യാസെൻ

  • സാമ്പത്തിക ശാസ്ത്രജ്ഞൻ, തത്വചിന്തകൻ, നോബൽ സമ്മാനജേതാവ് എന്നീ നിലകളിൽ വിഖ്യാതൻ 
  • 1998ലാണ് സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയത്
  • "വെൽഫെയർ ഇക്കണോമിക്സ്, "സോഷ്യൽ ചോയ്സ് എന്നീ മേഖലകളിലെ അതുല്യ സംഭാവനകൾ മാനിച്ചാണ് നോബൽ സമ്മാനം ലഭിച്ചത് 

Related Questions:

Identify the element which represents the health dimension of Human Development Index.
What is the primary investment strategy employed by hedge funds?
Slowing the decision taking due to procedural formalities can be called :
നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൻ്റെ ഗാർഹിക ഉപഭോഗ സർവേ റിപ്പോർട്ട് 2023-24 പ്രകാരം പ്രതിമാസ ആളോഹരി ചെലവ് ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം ?
The Dark Patterns Buster Hackathon was launched by the Indian government in October 2023 to develop apps, plug-ins, add-ons etc. to identify dark patterns in ____________?