Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിട്ടുള്ളവയിൽ തെറ്റായ ജോഡി കണ്ടെത്തുക :

  1. ഡോ. ഹെർമ്മൻ ഗുണ്ടർട്ട് - മലയാളരാജ്യം
  2. ഫാദർ ക്ലമന്റ്റ് - സംക്ഷേപവേദാർത്ഥം
  3. അർണ്ണോസ് പാതിരി-ക്രിസ്‌തുസഭാചരിത്രം
  4. പാറേമ്മാക്കൽ തോമകത്തനാർ - വർത്തമാനപ്പുസ്‌തകം

    Aരണ്ടും മൂന്നും തെറ്റ്

    Bഒന്ന് മാത്രം തെറ്റ്

    Cഎല്ലാം തെറ്റ്

    Dമൂന്ന് മാത്രം തെറ്റ്

    Answer:

    D. മൂന്ന് മാത്രം തെറ്റ്

    Read Explanation:

    സാംസ്‌കാരികമേഖലയിലെ ബ്രിട്ടീഷ് സ്വാധീനം

    • യൂറോപ്യരുടെ വരവോടെയാണ് കേരളത്തിൽ അച്ചടി ആരംഭിച്ചത്.
    • മലയാളത്തിൽ വ്യാകരണഗ്രന്ഥങ്ങളും നിഘണ്ടുവും തയാറാക്കുന്നതിൽ കൂടുതൽ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നത് ജെസ്യൂട്ട് മിഷനറിമാരാണ്.
    • ഡോ. ആഞ്ചലോസ് ഫ്രാൻസിസ് ആണ് മലയാളത്തിലെ ആദ്യത്തെ വ്യാകരണഗ്രന്ഥം തയാറാക്കിയത്.
    • മലയാളഭാഷയിലെ ആദ്യ നിഘണ്ടു രൂപപ്പെടുത്തിയത് അർണോസ് പാതിരിയാണ്.
    • മലയാളഭാഷയിൽ അച്ചടിച്ച ആദ്യത്തെ സമ്പൂർണ ഗ്രന്ഥമാണ് 'സംക്ഷേപവേദാർഥം.'
    • ഇറ്റാലിയൻ ക്രൈസ്തവ പുരോഹിതനായ ക്ലെമന്റ് പിയാനിയസാണ് സംക്ഷേപവേദാർഥം രചിച്ചത്.
    • മലയാളത്തിലെ ആദ്യകാല യാത്രാവിവരണങ്ങളിൽ ഒന്നാണ് പാറേമ്മാക്കൽ തോമ്മാക്കത്തനാർ രചിച്ച വർത്തമാനപ്പുസ്തകം.
    • മിഷനറിയായ ബെഞ്ചമിൻ ബെയ്‌ലി ഇംഗ്ലീഷ്-മലയാളം നിഘണ്ടുവും, ഡോ. ഹെർമൻ ഗുണ്ടർട്ട് മലയാളം-ഇംഗ്ലീഷ് നിഘണ്ടുവും പ്രസിദ്ധപ്പെടുത്തി.
    • ഡോ. ഹെർമൻ ഗുണ്ടർട്ട് തലശ്ശേരിയിൽനിന്നു പ്രസിദ്ധപ്പെടുത്തിയ രാജ്യസമാചാരം, പശ്ചിമോദയം എന്നിവ മലയാളത്തിലെ ആദ്യത്തെ പത്രങ്ങളാണ്.
    • മലബാറിന്‍റെ ചരിത്രവും ഭൂമിശാസ്ത്രവും സംയോജിപ്പിച്ചു തയ്യാറാക്കിയ 'മലയാളരാജ്യം' ഗുണ്ടര്‍ട്ടിന്‍റെ മറ്റൊരു കൃതിയാണ്.

    Related Questions:

    കുഞ്ഞാലി മരക്കാർ നാലാമനെ വധിക്കുവാൻ ഉത്തരവിട്ട പോർച്ചുഗീസ് വൈസ്രോയി?
    ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി ?

    Which among the following is/are not correct regarding Hortus Malabaricus?

    1. Itti Achuthan, Ranga Bhat, Appu Bhat and Vinayaka Bhat associated with the
      project of compiling the text.

    2. The work was published from Lisbon.

    3. The book deals with the recipe of Malabar food items.

    4. The work was compiled under the patronage of Admiral Van Rheede.

    The Portuguese were also known as :
    കുഷ്ഠരോഗികൾക്കായി ഡച്ചുകാർ ആശുപത്രി ആരംഭിച്ച പ്രദേശം ഏത് ?