App Logo

No.1 PSC Learning App

1M+ Downloads

രണ്ടാം കർണാട്ടിക് യുദ്ധവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന കണ്ടെത്തുക :

  1. ഹൈദരാബാദിലും കർണാടകയിലും ഉണ്ടായ പിന്തുടർച്ചാവകാശ തർക്കത്തിൽ ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും ഇടപെട്ടതിനെ തുടർന്ന് ഉണ്ടായ യുദ്ധമാണ് രണ്ടാം കർണാട്ടിക് യുദ്ധം.
  2. 1746 മുതൽ 1748 വരെ ആയിരുന്നു രണ്ടാം കർണാട്ടിക് യുദ്ധം.
  3. വെല്ലസ്ലി പ്രഭു ആയിരുന്നു രണ്ടാം കർണാട്ടിക് യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തെ നയിച്ചത്.

    Aii, iii തെറ്റ്

    Bi, ii തെറ്റ്

    Cഎല്ലാം തെറ്റ്

    Dii മാത്രം തെറ്റ്

    Answer:

    A. ii, iii തെറ്റ്

    Read Explanation:

    രണ്ടാം കർണാട്ടിക് യുദ്ധം 

    • 1749 മുതൽ 1754 വരെ ആയിരുന്നു രണ്ടാം കർണാടിക് യുദ്ധത്തിൻറെ കാലഘട്ടം.
    • 1748 ൽ ഹൈദരാബാദ് നവാബ് ആയിരുന്ന ആസഫ് ജാ മരണമടഞ്ഞു.
    • ആസഫ് ജായുടെ മകനായ നസീർ ജംഗും അദ്ദേഹത്തിന്റെ കൊച്ചുമകനായ മുസാഫിർ ജംഗും തമ്മിൽ പിന്തുടർച്ച അവകാശത്തെ ചൊല്ലി ശക്തമായ മത്സരം നടന്നു.
    • ബ്രിട്ടീഷുകാരുടെ പിന്തുണയുള്ള നസീർ ജംഗും നിസാമും അദ്ദേഹത്തിന്റെ അനുയായിയായ മുഹമ്മദ് അലിയും ഒരു സഖ്യശക്തികളായി നിലകൊണ്ടു 
    • മറുവശത്ത് ഫ്രഞ്ചുകാരുടെ പിന്തുണയുള്ള ചന്ദാ സാഹിബും മുസാഫർ ജംഗും ആർക്കോട്ട് നവാബാകാൻ മത്സരിച്ചു.
    • ഇങ്ങനെയാണ് രണ്ടാം കർണാടിക് യുദ്ധം ഉണ്ടായത്.
    • ബ്രിട്ടീഷ് ഗവർണറായിരുന്ന റോബർട്ട് ക്ലൈവ് ആർക്കോട്ട് പിടിച്ചടക്കി,കർണാട്ടിക് പ്രദേശങ്ങൾ മുഴുവൻ ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിൽ കൊണ്ടുവന്നു.
    • 1754 പോണ്ടിച്ചേരി ഉടമ്പടിപ്രകാരം രണ്ടാം കർണാട്ടിക് യുദ്ധം അവസാനിച്ചു.

    Related Questions:

    ബക്സാർ എന്ന സ്ഥലം എവിടെ സ്ഥിതി ചെയ്യുന്നു ?
    ഒന്നാം ആംഗ്ലോ-മൈസൂർ യുദ്ധം നടന്ന കാലഘട്ടം?
    ഇന്ത്യൻ സർവ്വകലാശാല നിയമം (1904) നിലവിൽ വരാൻ കാരണമായ കമ്മീഷൻ?
    What is the total percentage of Central revenue spent on Military force in British India?
    ' പ്ലാസ്സി യുദ്ധം ' നടന്ന വർഷം ഏതാണ് ?