Challenger App

No.1 PSC Learning App

1M+ Downloads

1793 ലെ ചാർട്ടർ ആക്ട്മായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക :

  1. ഈസ്റ്റ്‌ ഇന്ത്യ കമ്പനി ആക്റ്റ്‌ 1793 എന്നും ഈ നിയമം അറിയപ്പെടുന്നു
  2. ചാർട്ടർ ആക്ട് പ്രകാരം ബോർഡ്‌ ഓഫ് കൺട്രോളിലെ അംഗങ്ങൾക്കും ജീവനക്കാർക്കുമുള്ള ശമ്പളം ഇന്ത്യൻ റവന്യൂവിൽ നിന്ന് നൽകണമെന്ന് വ്യവസ്ഥ ചെയ്യപ്പെട്ടു
  3. ചാർട്ടർ ആക്ട് നിലവിൽ വന്നതോടെ പ്രവിശ്യകളിൽ കൗൺസിലുകളുടെ തീരുമാനങ്ങളെ മറികടന്നു പ്രവർത്തിക്കാൻ ഗവർണ്ണർമാർക്ക് അധികാരമായില്ലാതെയായി
  4. ഇന്ത്യയിലെ ഇംഗ്ലീഷ് സൈന്യാധിപൻ ഗവർണ്ണർ ജനറലിന്റെ കൗൺസിലിലെ ഒരംഗമായിരിക്കണമെന്ന് വ്യവസ്ഥ ചെയ്യപ്പെട്ടു

    Aii മാത്രം തെറ്റ്

    Bഎല്ലാം തെറ്റ്

    Ciii, iv തെറ്റ്

    Div മാത്രം തെറ്റ്

    Answer:

    C. iii, iv തെറ്റ്

    Read Explanation:

    ചാർട്ടർ ആക്റ്റ്‌ 1793

    • ചാർട്ടർ ആക്റ്റ്‌ 1793 എന്നത് ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ ഭരണ നിയന്ത്രണത്തിനായി ബ്രിട്ടീഷ്‌ പാർലമെന്റ്‌ പാസ്സാക്കിയ നിയമമാണ്.
    • ഈസ്റ്റ്‌ ഇന്ത്യ കമ്പനി ആക്റ്റ്‌ 1793 എന്നും ഈ നിയമം അറിയപ്പെടുന്നു.

    • ഇന്ത്യയിൽ കച്ചവട അവകാശങ്ങൾ നേടിയെടുക്കുന്നത് ലക്ഷ്യമാക്കി 1600 ഡിസംബർ 31-നു എലിസബത്ത് I രാജ്ഞി കമ്പനിയ്ക്ക് ബ്രിട്ടീഷ് രാജകീയ അനുമതിപത്രം നൽകിയിരുന്നു

    • പിന്നീട് ഈ കുത്തകാവകാശം വീണ്ടു, ഇരുപതു വർഷത്തേക്കു കൂടി  പുതുക്കുന്നതിനായിടുള്ള ചർച്ചകളുടെ ഫലമായിരുന്നൂ 1793ലെ ചാർട്ടർ ആക്റ്റ്‌

    1793ലെ ചാർട്ടർ ആക്റ്റ്‌ പ്രകാരം ചുവടെ നൽകിയിരിക്കുന്ന വ്യവസ്ഥകൾ നിലവിൽ വന്നു

    • കമ്പനിയുടെ വ്യാപാരകുത്തക ഇരുപതു വർഷത്തേക്ക് കൂടി പുതുക്കികൊടുക്കുവാൻ ആക്റ്റ്‌ വ്യവസ്ഥ ചെയ്തു.

    • ബോർഡ്‌ ഓഫ് കൺട്രോളിലെ അംഗങ്ങൾക്കും ജീവനക്കാർക്കുമുള്ള ശമ്പളം ഇന്ത്യൻ റവന്യൂവിൽ നിന്ന് നൽകണമെന്ന് നിയമത്തിൽ നിഷ്കർഷിച്ചു.

    • പ്രവിശ്യകളിൽ കൌൺസിലുകളുടെ തീരുമാനങ്ങളെ മറികടന്നു പ്രവർത്തിക്കാൻ ഗവർണ്ണർമാർക്ക് അധികാരം നൽകി.

    • ഇന്ത്യയിലെ ഇംഗ്ലീഷ് സൈന്യാധിപൻ ഗവർണ്ണർ ജനറലിന്റെ കൌൺസിലിലെ ഒരംഗമായിരിക്കണമെന്ന വ്യവസ്ഥ എടുത്തുകളഞ്ഞു.

    NB:1813ൽ മറ്റൊരു ചാർട്ടർ അക്റ്റ് ലൂടെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായുളള വാണിജ്യക്കരാർ ചില ഭേദഗതികളോടെ വീണ്ടും ഇരുപതു കൊല്ലത്തേക്കു പുതുക്കപെട്ടു.


    Related Questions:

    The Mountbatten Plan became the basis for :
    Partially responsible governments in the provinces were established under which one of the following Acts?
    Which among the following statement is true with regard to the Government of India Act 1935?

    താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.

    1919 ലെ മൊണ്ടേഗു ചെംസ്‌ഫോർഡ് നിയമം 

    1 .പ്രവിശ്യകളിൽ 'ഡയാർക്കി 'ക്കായി നൽകിയിരിക്കുന്നു 

    2 .ദേശീയ തലത്തിൽ ദ്വി സഭകൾ അവതരിപ്പിച്ചു 

    3 .പ്രവിശ്യാ പബ്ലിക് സർവ്വീസ് കമ്മീഷൻ സ്ഥാപിതമായി 

    മുകളിൽ പറഞ്ഞ പ്രസ്താവനകളിൽ ഏതാണ് ശെരി ?

    What was the procedure followed for adoption of the Constitution of India?