Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ സ്ട്രാറ്റോസ്ഫിയറുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക :

  1. ട്രോപ്പോസ്ഫിയറിന് തൊട്ടുമുകളിലുള്ള അന്തരീക്ഷപാളി
  2. ഭൗമോപരിതലത്തിൽ നിന്ന് ശരാശരി 80 കിലോമീറ്റർ വരെ വ്യാപിച്ച് കിടക്കുന്നു.
  3. ഓസോൺ പാളി സ്ട്രാറ്റോസ്ഫിയറിലാണ് സ്ഥിതി ചെയ്യുന്നത്
  4. അയോൺ കണികകളുടെ സാന്നിധ്യമുള്ളതുകൊണ്ട് ഈ പാളിയെ അയണോസ്ഫിയർ എന്നു കൂടി വിളിക്കുന്നു

    Aരണ്ട് മാത്രം തെറ്റ്

    Bഎല്ലാം തെറ്റ്

    Cമൂന്നും നാലും തെറ്റ്

    Dരണ്ടും നാലും തെറ്റ്

    Answer:

    D. രണ്ടും നാലും തെറ്റ്

    Read Explanation:

    സ്ട്രാറ്റോസ്ഫിയർ (Stratosphere)

    • ട്രോപ്പോസ്ഫിയറിന് തൊട്ടുമുകളിലുള്ള അന്തരീക്ഷപാളിയാണ് സ്ട്രാറ്റോസ്ഫിയർ.
    • അന്തരീക്ഷത്തിലെ ഏറ്റവും താഴ്ന്ന രണ്ടാമത്തെ പാളി
    • ഈ പാളി ഭൗമോപരിതലത്തിൽ നിന്ന് ശരാശരി 50 കിലോമീറ്റർ വരെ വ്യാപിച്ച് കിടക്കുന്നു.
    • അന്തരീക്ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായ  ഓസോൺ പാളി സ്ട്രാറ്റോസ്ഫിയറിലാണ്.
    • സൂര്യനിൽനിന്ന് പ്രസരിക്കുന്ന ഏറ്റവും അപകടകാരിയായ അൾട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്ത് ഭൂമിയുടെ ഒരു രക്ഷാകവചമായി വർത്തിക്കുന്നത് ഓസോൺ പാളിയാണ്
    • സ്ട്രാറ്റോസ്ഫിയറിന് മുകളിലേക്ക് പോകുമ്പോൾ താപനില വർദ്ധിക്കുന്നു.
    • ജെറ്റ് വിമാനങ്ങളുടെ സഞ്ചാരത്തിന് അനുയോജ്യമായ പാളിയാണ് സ്ട്രാറ്റോസ്ഫിയർ.

    Related Questions:

    Which one of the following Remote Sensing Systems employs only one detector ?

    i.Scanning 

    ii.Framing 

    iii.Electromagnetic spectrum 

    iv.All of the above

    ചിൽക തടാകം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
    മനുഷ്യ സമൂഹത്തിനും ചുറ്റുമുള്ള ആവാസ വ്യവസ്ഥയ്ക്കും ഹാനികരമാകുന്ന രീതിയിൽ അന്തരീക്ഷ വായു വിഷലിപ്തമാകുന്ന അവസ്ഥയാണ് ----------?
    രാത്രി ആകാശത്ത് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ഗ്രഹം ഏത് ?
    ' മൗണ്ട് ബ്ലാക്ക് ' കാണപ്പെടുന്നത് ഏത് വൻകരയിലാണ് ?