Challenger App

No.1 PSC Learning App

1M+ Downloads

പ്രധാന രേഖാംശ രേഖകളും അവയുടെ പ്രാധാന്യവും കണ്ടെത്തുക

0° രേഖാംശരേഖ അന്താരാഷ്ട്ര ദിനാങ്കരേഖ (International Date Line)
180° രേഖാംശരേഖ പ്രൈം മെറിഡിയൻ (Prime Meridian)
രേഖാംശരേഖകൾ ഭൂമിയിൽ സമയം നിർണയിക്കാൻ ഉപയോഗിക്കുന്നു
ഗ്രീനിച്ച് രേഖ ലണ്ടന് സമീപമുള്ള ഗ്രീനിച്ച് എന്ന സ്ഥലത്ത് കൂടി കടന്നുപോകുന്നു

AA-1, B-4, C-2, D-3

BA-2, B-1, C-3, D-4

CA-3, B-4, C-2, D-1

DA-1, B-3, C-4, D-2

Answer:

B. A-2, B-1, C-3, D-4

Read Explanation:

രേഖാംശ രേഖകൾ

  • ഭൂകേന്ദ്രത്തെ ആധാരമാക്കി ഉത്തര ദക്ഷിണ ധ്രുവങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഭൗമോപരിതലത്തിലൂടെ വരയ്ക്കുന്ന സാങ്കൽപ്പിക രേഖകളാണ് രേഖാംശ രേഖകൾ.

  • ഒരേ വലിപ്പത്തിലുള്ള അർദ്ധവൃത്തങ്ങളാണിവ.

  • രേഖാംശരേഖകളെ അടിസ്ഥാനമാക്കിയാണ് ഭൂമിയിൽ സമയം നിർണയിക്കുന്നത്

പ്രധാന രേഖാംശ രേഖകൾ

0° രേഖാംശരേഖ

  • ഈ രേഖയെ പ്രൈം മെറിഡിയൻ (Prime Meridian) എന്ന് വിളിക്കുന്നു.

  • ലണ്ടന് സമീപമുള്ള ഗ്രീനിച്ച് എന്ന സ്ഥലത്ത് കൂടി ഈ രേഖ കടന്നുപോകുന്നത് കൊണ്ട് ഗ്രീനിച്ച് രേഖ എന്നറിയപ്പെടുന്നു.

180° രേഖാംശരേഖ

  • 0° രേഖാംശ രേഖയുടെ നേരെ എതിർവശത്തുള്ള രേഖയാണ് 180° രേഖാംശരേഖ.

  • ഇതിനെ ആധാരമാക്കിയാണ് അന്താരാഷ്ട്ര ദിനാങ്കരേഖ ( International Date Line) വരച്ചിരിക്കുന്നത്.


Related Questions:

പ്രൈം മെറിഡിയനെക്കുറിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

  1. പ്രൈം മെറിഡിയൻ 180° രേഖാംശരേഖയാണ്.
  2. ഇത് ലണ്ടന് സമീപമുള്ള ഗ്രീനിച്ച് എന്ന സ്ഥലത്തുകൂടി കടന്നുപോകുന്നു.
  3. പ്രൈം മെറിഡിയൻ കിഴക്കേ അർദ്ധഗോളത്തെയും പടിഞ്ഞാറേ അർദ്ധഗോളത്തെയും വിഭജിക്കുന്നു.
  4. പ്രൈം മെറിഡിയൻ അന്താരാഷ്ട്ര ദിനാങ്കരേഖയുടെ അടിസ്ഥാനമാണ്.
    ഭൂമധ്യരേഖയുടെ തെക്കുഭാഗത്തുള്ള അർദ്ധഗോളം അറിയപ്പെടുന്നത്:

    താഴെ പറയുന്ന പ്രസ്താവനകളിൽ സിലിണ്ട്രിക്കൽ പ്രക്ഷേപത്തെക്കുറിച്ച് ശരിയായത് ഏത്?

    1. സുതാര്യമായ ഗ്ലോബിൽ പ്രകാശ സ്രോതസ്സ് സജ്ജീകരിച്ച്, അതിനെ ആവരണം ചെയ്ത് സിലിണ്ടർ ആകൃതിയിലുള്ള പ്രതലം വെക്കുന്നു.
    2. ഭൂമധ്യരേഖാ പ്രദേശങ്ങളുടെ കൃത്യതയാർന്ന ഭൂപട ചിത്രീകരണത്തിന് ഈ ഭൂപ്രക്ഷേപം പ്രയോജനപ്പെടുന്നു.
    3. ഈ പ്രക്ഷേപണ രീതിയിൽ ഭൂമിയുടെ ധ്രുവപ്രദേശങ്ങളുടെ ചിത്രീകരണം വളരെ കൃത്യമായിരിക്കും.
    4. പ്രകാശ സ്രോതസ്സ് ഗ്ലോബിന്റെ വശങ്ങളിൽ നിന്നാണ് പ്രകാശം നൽകുന്നത്.

      രേഖാംശരേഖകളെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

      1. ഭൂമിയുടെ ഉത്തര-ദക്ഷിണ ധ്രുവങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഭൗമോപരിതലത്തിലൂടെ വരക്കുന്ന സാങ്കൽപ്പിക രേഖകളാണ് രേഖാംശരേഖകൾ.
      2. രേഖാംശരേഖകൾക്ക് ഒരേ വലിപ്പത്തിലുള്ള പൂർണ്ണവൃത്തങ്ങളാണ്.
      3. രേഖാംശരേഖകളെ അടിസ്ഥാനമാക്കിയാണ് ഭൂമിയിൽ സമയം നിർണയിക്കുന്നത്.
      4. 1° ഇടവിട്ട് വരച്ചാൽ 180 രേഖാംശരേഖകൾ ലഭിക്കും.

        താഴെ പറയുന്നതിൽ ഇന്ത്യയുടെ അക്ഷാംശ-രേഖാംശ സ്ഥാനത്തെക്കുറിച്ച് ശരിയായ പ്രസ്താവന ഏതാണ്?

        1. ഇന്ത്യയുടെ അക്ഷാംശ സ്ഥാനം 8° വടക്ക് മുതൽ 37° വടക്ക് വരെയാണ്.
        2. ഇന്ത്യയുടെ രേഖാംശ സ്ഥാനം 68° കിഴക്ക് മുതൽ 98° കിഴക്ക് വരെയാണ്.
        3. ഗ്രാറ്റിക്കൂൾ എന്നത് അക്ഷാംശ-രേഖാംശ രേഖകളുടെ ഒരു കൂട്ടമാണ്.
        4. ഇന്ത്യയുടെ അക്ഷാംശ സ്ഥാനം 8° തെക്ക് മുതൽ 38° വടക്ക് വരെയാണ്.