App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്ന വിവിധ ധനകാര്യസ്ഥാപനങ്ങൾ, അവയുടെ ആസ്ഥാനങ്ങൾ എന്നിവയുടെ പട്ടികയിൽ നിന്നും യോജിക്കാത്ത കണ്ടെത്തുക:

Aലോകബാങ്ക് - വാഷിംഗ്ടൺ

Bഏഷ്യൻ വികസന ബാങ്ക് - ബെയ്ജിംഗ്

Cഭാരതീയ റിസർവ്വ് ബാങ്ക് - മുബൈ

Dഅന്താരാഷ്ട്ര നാണ്യനിധി - വാഷിംഗ്ടൺ

Answer:

B. ഏഷ്യൻ വികസന ബാങ്ക് - ബെയ്ജിംഗ്

Read Explanation:

ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക്

  • ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് 1966 ഡിസംബർ 19-ന് സ്ഥാപിതമായ ഒരു പ്രാദേശിക വികസന ബാങ്കാണ്. 
  • ഫിലിപ്പീൻസിലെ മനിലയിലെ ഒർട്ടിഗാസ് സെന്ററിലാണ് ഇതിന്റെ ആസ്ഥാനം.
  • ഏഷ്യൻ രാജ്യങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതി ലക്ഷ്യമിട്ട് സ്ഥാപിച്ച ബാങ്കാണ് ഇത്. 
  • ഏഷ്യൻ രാജ്യങ്ങൾക്കു കുറഞ്ഞ നിരക്കിൽ പണം വായ്പയായും മറ്റ് അനൂകൂല്യങ്ങളും ഏഷ്യൻ ബാങ്ക് നല്കുന്നു. 
  • 68 രാജ്യങ്ങൾ നിലവിൽ ADBയിൽ അംഗങ്ങളാണ്.

Related Questions:

2023 സെപ്റ്റംബറിൽ ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നതായി പ്രഖ്യാപിച്ച ബാങ്ക് ഏത് ?
ലക്ഷദ്വീപിൽ ബ്രാഞ്ച് ആരംഭിച്ച ആദ്യ സ്വകാര്യ ബാങ്ക് ഏതാണ്?
ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെ സെക്രട്ടറിയായി തിരെഞ്ഞെടുക്കപ്പെട്ടത് ?
മൈക്രോഫിനാൻസ് ലോണുകൾക്കായുള്ള റെഗുലേഷൻ പുറത്തിറക്കിയ സ്ഥാപനം ഏതാണ് ?
മുദ്ര ബാങ്കിന്റെ ലക്ഷ്യം ?