App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തവയിൽ പൊതുഭരണത്തിൻറെ പ്രധാന ലഷ്യങ്ങളിൽ പെടാത്തതിനെ കണ്ടെത്തുക ?

Aഗവണ്മെൻറ് നയങ്ങൾ രൂപപ്പെടുത്തുക

Bജനകീയ പ്രശ്ങ്ങൾക്ക് പരിഹാരം കാണുക

Cആവശ്യമായ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുക

Dനികുതി തീരുവ ഉറപ്പ് വരുത്തുക

Answer:

D. നികുതി തീരുവ ഉറപ്പ് വരുത്തുക

Read Explanation:

പൊതുഭരണം (Public Administration)

  • 'സേവനം' എന്നർത്ഥം വരുന്ന 'ആഡ്', 'മിനിസ്റ്റിയർ' ('ad' + 'ministrare') എന്നീ രണ്ട് ലാറ്റിൻ പദങ്ങളിൽ നിന്നാണ് അഡ്മിനിസ്ട്രേഷൻ എന്ന വാക്ക് ഉരുത്തിരിഞ്ഞത്.
  • ലളിതമായ വാക്കുകളിൽ അഡ്മിനിസ്ട്രേഷൻ എന്നാൽ ആളുകളെ നോക്കുക അല്ലെങ്കിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുക എന്നാണ്.
  • രാജ്യത്ത് നിലവിലുള്ള നിയമങ്ങളും സർക്കാരിന്റെ നയപരിപാടികളും വികസന പദ്ധതികളും നടപ്പിലാക്കുന്നതിന് ഭൗതിക സാഹചര്യങ്ങളും മനുഷ്യവിഭവവറും ഫലപ്രദമായി വിനിയോഗിക്കുന്നതാണ് പൊതുഭരണം.
  • ജനാധിപത്യഭരണം കൂടുതൽ ഫലപ്രദവും കാര്യക്ഷമവുമാകാൻ കാരണമായ സംവിധാനമാണ് പൊതുഭരണം .
  • പൊതുഭരണം എന്ന ആശയം ആവിർഭവിച്ച രാജ്യം : അമേരിക്ക.
  • പൊതുഭരണത്തിൻ്റെ  പിതാവ് എന്നറിയപ്പെടുന്നത് - വുഡ്രോ വിൽസൺ
  • ഇന്ത്യൻ പൊതുഭരണത്തിൻ്റെ പിതാവ് - പോൽ എച്ച് ആപ്പിൾബേ.
  • വികസന ഭരണത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് - ജോർജ്ജ് ഗാൻറ്
  • ആപേക്ഷിക പൊതുഭരണത്തിൻ്റെ (Comparative Public Administration) പിതാവ് - F.W റിഗ്ഗ്‌സ്
  • നൂതന പൊതുഭരണത്തിൻ്റെ (New Public Administration) പിതാവ് - ഡ്വിറ്റ് വാൾഡോ.

പൊതു ഭരണത്തിൻെറ  പ്രധാന ലക്ഷ്യങ്ങൾ

  • ഗവൺമെന്റ് നയങ്ങൾ രൂപപ്പെടുത്തുക
  • ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക
  • ജനക്ഷേമം ഉറപ്പുവരുത്തുക
  • ആവശ്യമായ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുക.

Related Questions:

മിതമായ ജനസാന്ദ്രത വിഭാഗത്തിൻ്റെ സാന്ദ്രത എത്ര ?
നെയ്തൽ ഭൂപ്രകൃതി പ്രദേശത്ത് ഉണ്ടായിരുന്ന ആളുകളുടെ ഉപജീവനമാർഗ്ഗം എന്തായിരുന്നു ?
പ്രശ്ചന്ന ബുദ്ധൻ എന്നറിയപ്പെടുന്നതാര് ?
കണക്ടിംഗ് ഇന്ത്യ താഴെ പറയുന്നവയിൽ ഏതിന്റെ മുദ്രാവാക്യമാണ് ?
The classic three 'E' s of Public Administration are ?