മഹാരാഷ്ട്ര കേന്ദ്രീകരിച്ച് പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താവായിരുന്ന ജ്യോതിറാവു ഫൂലെ (ജ്യോതിബായി ഫൂലെ), സമൂഹത്തിലെ താഴെത്തട്ടിലുള്ളവർക്കും സ്ത്രീകൾക്കും വേണ്ടി പ്രാഥമിക വിദ്യാഭ്യാസത്തിന്റെ വ്യാപനത്തിനും ശക്തിപ്പെടുത്തലിനും മഹത്തായ സംഭാവനകൾ നൽകിയ വ്യക്തിയാണ്.
1848-ൽ പൂനെയിൽ പെൺകുട്ടികൾക്കായി ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ സ്കൂൾ അദ്ദേഹം ഭാര്യ സാവിത്രിബായി ഫൂലെയോടൊപ്പം ആരംഭിച്ചു.
1882-ൽ ഇന്ത്യയിലെ വിദ്യാഭ്യാസ പരിഷ്കരണങ്ങൾക്കായി രൂപീകരിച്ച ഹണ്ടർ കമ്മീഷന് (Hunter Commission) മുൻപിൽ, താഴ്ന്ന ജാതിക്കാർക്കും സ്ത്രീകൾക്കും സൗജന്യവും നിർബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം നൽകണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയത് ജ്യോതിബായി ഫൂലെയാണ്.