App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ഭരണഘടനാ നിർമ്മാണ സഭയുമായി യോജിക്കുന്ന പ്രസ്താവന /പ്രസ്താവനകൾ കണ്ടെത്തുക

  1. ഭരണഘടനാ നിർമ്മാണ സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത് സാർവത്രിക പ്രായ പൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലാണ്
  2. 1946 ലെ ക്യാബിനറ്റ് മിഷൻ പ്ലാൻ നിർദ്ദേശിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്കാനുസരിച്ചാണ് ഭരണഘടനാ നിർമ്മാണ സഭ രൂപീകരിച്ചത്
  3. ഭരണഘടനാ നിർമ്മാണ സഭയിൽ 25 വനിതാ അംഗങ്ങൾ ഉണ്ടായിരുന്നു
  4. ഭരണഘടനയുടെ അന്തിമ കരട് രേഖ 1949 നവംബർ 26 ന് അംഗീകരിച്ചു

    Aനാല് മാത്രം

    Bരണ്ടും നാലും

    Cഒന്നും നാലും

    Dരണ്ട് മാത്രം

    Answer:

    B. രണ്ടും നാലും

    Read Explanation:

    • ഭരണഘടന നിയമ നിർമ്മാണ സഭ രൂപീകൃതമായത് - 1946 ഡിസംബർ 6 
    • ഭരണഘടന നിയമ നിർമ്മാണ സഭയുടെ ആദ്യ യോഗം ചേർന്നത് - 1946 ഡിസംബർ 9 
    • ആദ്യ സമ്മേളനത്തിൽ പങ്കെടുത്തവരുടെ എണ്ണം - 207 
    • ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത വനിതകളുടെ എണ്ണം -
    • ജനസംഖ്യാനൂപാതികമായി ഓരോ പ്രവിശ്യക്കും ഓരോ നാട്ടുരാജ്യത്തിനും അല്ലെങ്കിൽ രാജ്യങ്ങളുടെ കൂട്ടത്തിനും സീറ്റുകൾ അനുവദിക്കുകയുണ്ടായി 
    • 1946 ലെ ക്യാബിനറ്റ് മിഷൻ പ്ലാൻ നിർദ്ദേശിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്കാനുസരിച്ചാണ് ഭരണഘടനാ നിർമ്മാണ സഭ രൂപീകരിച്ചത് 
    • ഭരണഘടന നിയമ നിർമ്മാണ സമിതിയിലെ ആകെ അംഗസംഖ്യ - 389 
    • ഭരണഘടന നിയമ നിർമ്മാണ സമിതിയിലെ വനിതാ അംഗങ്ങൾ - 17 
    • ഭരണഘടനയുടെ അന്തിമ കരട് രേഖ 1949 നവംബർ 26 ന് അംഗീകരിച്ചു 

    Related Questions:

    ഭരണഘടനനിർമ്മാണ സഭയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാൻ ആരായിരുന്നു ?
    ഇന്ത്യന്‍ ഭരണഘടന ദേശീയപതാകയെ അംഗീകരിച്ചതെന്ന്?
    Who was the Chairman of the Steering Committee in Constituent Assembly?

    താഴെ പറയുന്നവരിൽ ഏതാണ് ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ പ്രവർത്തനമല്ലാത്തത്?

    i. ഭരണഘടനയുടെയും  മറ്റു നിയമങ്ങളും അനുശാസിക്കുന്ന സുരക്ഷാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കുന്നതും നിരീക്ഷിക്കുന്നതും

    ii. ജനങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യേക  പരാതികൾ അന്വേഷിക്കുക.

    iii. വാർഷിക റിപ്പോർട്ടുകൾ തയ്യാറാക്കി രാഷ്ട്രപതിക്ക് സമർപ്പിക്കുക.

    iv. സാമൂഹിക സാമ്പത്തിക വികസനത്തിന്റെ ആസൂത്രണ പ്രക്രിയയിൽ  പങ്കെടുക്കുകയും ഉപദേശിക്കുകയും ചെയ്യുക. 

    ഇന്ത്യൻ ഭരണഘടനാ നിർമ്മാണവുമായി ബന്ധമില്ലാത്തതാർക്ക് ?