App Logo

No.1 PSC Learning App

1M+ Downloads

അനുയോജ്യമായവ കണ്ടെത്തുക.

വൈകുണ്ഠ സ്വാമി സമത്വ സമാജം
ശ്രീനാരായണ ഗുരു ശ്രീ നാരായണ ധർമ്മ പരിപാലന യോഗം
വി.ടി. ഭട്ടിത്തിരിപ്പാട് ആത്മവിദ്യാസംഘം
വാഗ്ഭടാനന്ദൻ യോഗക്ഷേമസഭ

AA-1, B-2, C-4, D-3

BA-1, B-3, C-2, D-4

CA-2, B-3, C-1, D-4

DA-2, B-4, C-3, D-1

Answer:

A. A-1, B-2, C-4, D-3

Read Explanation:

സമത്വ സമാജം:

  • കേരളത്തിലെ സാമൂഹിക പരിഷ്കാരങ്ങൾക്ക് തുടക്കം കുറിച്ച ആദ്യത്തെ നവോത്ഥാന പ്രസ്ഥാനം 
  • സ്ഥാപിച്ചത് : വൈകുണ്ഠ സ്വാമികൾ.
  • സ്ഥാപിച്ച സ്ഥലം : ശുചീന്ദ്രം, തമിഴ്നാട്. 
  • സ്ഥാപിച്ച വർഷം : 1836

ശ്രീ നാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി)

  • സ്ഥാപിച്ചത് - ശ്രീനാരായണഗുരു
  • സ്ഥാപിതമായ വർഷം - 1903 മെയ് 15 (1078 ഇടവം 2)
  • ആസ്ഥാനം - കൊല്ലം
  • മുൻഗാമിയായി അറിയപ്പെടുന്ന സമിതി/സംഘടന - വാവൂട്ട് യോഗം
  • അരുവിപ്പുറം തീർത്ഥാടകർക്ക് ഭക്ഷണവിതരണത്തിനായി ആരംഭിച്ച സമിതി - വാവൂട്ട് യോഗം
  • എസ്.എൻ.ഡി.പിയുടെ രൂപീകരണത്തിന് കാരണമായ യോഗം - അരുവിപ്പുറം ക്ഷേത്ര യോഗം
  • അരുവിപ്പുറം ക്ഷേത്ര യോഗം രൂപീകരിച്ച വർഷം - 1898

  • എസ്.എൻ.ഡി.പിയുടെ ആജീവനാന്തകാല അദ്ധ്യക്ഷൻ - ശ്രീനാരായണഗുരു
  • എസ്.എൻ.ഡി.പിയുടെ ആദ്യ സെക്രട്ടറി - കുമാരനാശാൻ
  • എസ്.എൻ.ഡി.പിയുടെ ആദ്യ ഉപാധ്യക്ഷൻ - ഡോ.പൽപ്പു
  • ശ്രീനാരായണഗുരുവിനെ എസ്.എൻ.ഡി.പി സ്ഥാപിക്കുവാൻ പ്രേരിപ്പിച്ച വ്യക്തി - ഡോ.പൽപ്പു
  • സ്വാമി വിവേകാനന്ദനാണ് ഡോ.പൽപ്പുവിന് പ്രചോദനമേകിയത്.
  • സുനിശ്ചിതമായ ഭരണഘടനയും പ്രവൃത്തി പദ്ധതിയും കാലാകാലങ്ങളിൽ തിരഞ്ഞെടുപ്പ് സമ്പ്രദായങ്ങളുമുള്ള കേരളത്തിലെ ആദ്യത്തെ ജനകീയ സംഘടന - എസ്.എൻ.ഡി.പി

ആത്മവിദ്യാ സംഘം:

  • വാഗ്ഭടാനന്ദൻ ആത്മവിദ്യാസംഘം ആരംഭിച്ച വർഷം : 1917
  • ആത്മവിദ്യാ സംഘത്തിന്റെ പ്രധാന പ്രവർത്തന മേഖലയായിരുന്നു സ്ഥലം : മലബാർ
  • “ആത്മവിദ്യാ സംഘത്തിന്റെ മാനിഫെസ്റ്റോ” ആയി കരുതപ്പെടുന്ന പുസ്തകം : ആത്മവിദ്യ. 
  • ആത്മവിദ്യ സംഘത്തിന്റെ പ്രവർത്തനങ്ങളും സന്ദേശങ്ങളും പ്രചരിപ്പിച്ച വാരിക : ആത്മവിദ്യാ കാഹളം (1929)
  • ആത്മവിദ്യാ സംഘത്തിന്റെ മുഖപത്രം : അഭിനവ കേരളം
  • കോഴിക്കോട് നിന്നും പ്രസിദ്ധീകരണം ആരംഭിച്ച വാരിക : അഭിനവ കേരളം (1921) 
  • അഭിനവ കേരളത്തിലെ മുദ്രാവാക്യം : ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ, ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ.  
  • ആത്മവിദ്യാ സംഘത്തിന്റെ ആശയങ്ങളെ കുറിച്ച് വിവരിക്കുന്ന കവിത : സ്വതന്ത്ര ചിന്താമണി (1921)
  • “സ്വതന്ത്ര ചിന്താമണി” എന്ന കവിതയുടെ രചയിതാവ് : വാഗ്ഭടാനന്ദൻ
  • ആത്മവിദ്യ മഹോത്സവം നടന്ന സ്ഥലം : പുന്നപ്ര (1932)

യോഗക്ഷേമസഭ:

  • നമ്പൂതിരിസമുദായത്തിലെ ഉന്നമനത്തിനായി രൂപം കൊണ്ട സംഘടന
  • യോഗക്ഷേമസഭയുടെ പ്രവർത്തകനായിരുന്നു : വി ടി ഭട്ടതിരിപ്പാട്
  • യോഗക്ഷേമസഭ സ്ഥാപിതമായ വർഷം 1908 ജനുവരി 31
  • യോഗക്ഷേമസഭ സ്ഥാപിതമായ സ്ഥലം : ആലുവ 
  • യോഗക്ഷേമസഭയുടെ ആദ്യ പ്രസിഡന്റ്റ് : ദേശമംഗലം ശങ്കരൻ നമ്പൂതിരിപ്പാട്. 
  • യോഗക്ഷേമസഭയിലെ പ്രധാന അംഗമായിരുന്ന വ്യക്തി : വി ടി ഭട്ടതിരിപ്പാട്. 

Related Questions:

Ayyankali met Sree Narayana Guru at __________.
മുസ്ലീം സമുദായത്തിനിടയിൽ നവോത്ഥാന പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്തതാരാണ്?
നെയ്യാറ്റിൻ കരയിൽവെച്ച് മഹാത്മാഗാന്ധിയെ കണ്ടുമുട്ടിയ സാമൂഹ്യ പരിഷ്‌കർത്താവ് ആരാണ് ?
' കൊട്ടിയൂർ ഉത്സവപാട്ട് ' രചിച്ചത് ആരാണ് ?

താഴെ നൽകിയിരിക്കുന്നവയിൽ പണ്ഡിറ്റ് കറുപ്പൻ സ്ഥാപിച്ച സംഘടനകൾ ഏതൊക്കെയാണ് ?

i) സുധർമ്മ സൂരോദയം സഭ

ii) ജ്ഞാനോദയം സഭ

iii) സ്വതന്ത്ര സാഹോദര്യ സഭ

iv) ഷൺമുഖവിലാസം സഭ