Challenger App

No.1 PSC Learning App

1M+ Downloads
ഏതു സംസ്ഥാനത്തിന്‍റെ രൂപീകരണത്തിനു വേണ്ടിയാണ് പോറ്റി ശ്രീരാമലു മരണം വരെ ഉപവസിച്ചത്?

Aകേരളം

Bകര്‍ണാടക

Cമഹാരാഷ്ട്ര

Dആന്ധ്രാ

Answer:

D. ആന്ധ്രാ

Read Explanation:

ആന്ധ്രാ സംസ്ഥാന രൂപവത്കരണത്തിനുവേണ്ടി മരണം വരെ നിരാഹാരം അനുഷ്ഠിച്ച സ്വാതന്ത്ര്യസമര സേനാനിയാണ് പോട്ടി ശ്രീരാമുലു (മാർച്ച് 16, 1901-ഡിസംബർ 16, 1952 പോട്ടി ശ്രീ രാമുലു എന്നും എഴുതാറുണ്ട്). ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുന:ക്രമീകരിക്കുന്നതിന് പോട്ടി ശ്രീരാമുലുവിന്റെ നിരാഹാര സത്യാഗ്രഹം കാരണമായി. അദ്ദേഹം അമരജീവി എന്നപേരിൽ ആന്ധ്രാപ്രദേശിൽ ആദരിക്കപ്പെടുന്നു. മഹാത്മാഗാന്ധിയുടെ അടിയുറച്ച അനുയായിയായ പോട്ടി ശ്രീരാമുലു തന്റെ ജീ‍വിതകാലം മുഴുവൻ സത്യം, അഹിംസ തുടങ്ങിയ ആദർശങ്ങൾക്കും ഹരിജൻ തുടങ്ങിയ പ്രസ്ഥാനങ്ങൾക്കും വേണ്ടി പ്രവർത്തിച്ചു.


Related Questions:

1956 ൽ നിലവിൽ വന്ന സംസ്ഥാനം :
നെലോങ് താഴ്വര (Nelong valley) കാണപ്പെടുന്ന സംസ്ഥാനം ഏത് ?
ഒരു വ്യക്തിയുടെ ജീവത്യാഗത്തിലൂടെ രൂപീകൃതമായ ഇന്ത്യൻ സംസ്ഥാനം ?
മഹാരാഷ്ട്രയുടെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചത് ഏത് മത്സ്യത്തെയാണ് ?
ഹരിദ്വാർ എന്ന പട്ടണം ഏത് ഇന്ത്യൻ സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത് ?