App Logo

No.1 PSC Learning App

1M+ Downloads
ആത്മവിദ്യാ സംഘത്തിന്റെ സ്ഥാപകൻ :

Aഅയ്യങ്കാളി

Bവാഗ്ഭടാനന്ദ

Cസഹോദരൻ അയ്യപ്പൻ

Dവൈകുണ്ഡ സ്വാമികൾ

Answer:

B. വാഗ്ഭടാനന്ദ

Read Explanation:

ഇരുപതാം ശതകത്തിൽ കേരളത്തിൽ ഉണ്ടായ നവോത്ഥാനത്തിൽ പങ്കുവഹിച്ച പ്രമുഖ ആത്മീയാചാര്യന്മാരിൽ ഒരാളാണു് വാഗ്ഭടാനന്ദൻ (ജീവിതകാലം: 1885 ഏപ്രിൽ 27 - 1939 ഒക്ടോബർ 29). കേരളമെങ്ങും മതാന്ധതക്കും അനാചാരങ്ങൾക്കുമെതിരെ വാഗ്ഭടാനന്ദൻ പ്രവർത്തിച്ചു. പൂജാദികർമ്മങ്ങളും മന്ത്രവാദവുമെല്ലാം അർത്ഥശൂന്യങ്ങളാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് വാഗ്ഭടാനന്ദ ഗുരുവും ആത്മവിദ്യാസംഘവും മതത്തിന്റെ പേരിലുള്ള എല്ലാ അനാചാരങ്ങളേയും ശക്തിയായി എതിർത്തു.


Related Questions:

ചട്ടമ്പിസ്വാമികളുടെ യഥാർത്ഥ പേര് എന്ത്?

നവോത്ഥാന നായിക ആര്യാപള്ളത്തെക്കുറിച്ച് താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.1908 ജനിച്ച ആര്യാ പള്ളം തൻറെ പതിമൂന്നാം വയസ്സിൽ വിവാഹിതയായി.

2. പുലാമന്തോൾ പള്ളത്തു മനയ്ക്കൽ കൃഷ്ണൻ നമ്പൂതിരിയായിരുന്നു ഭർത്താവ്. 

3.നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന തെറ്റായ ആചാരങ്ങൾക്കെതിരേ ആര്യ ശബ്ദമുയർത്തിത്തുടങ്ങി. ഭർത്താവിന്റെ പൂർണ്ണ പിന്തുണയും അവർക്കുണ്ടായിരുന്നു.

കാലത്തിന് മുൻപേ നടന്ന നവോത്ഥാന നായകൻ , കേരള സാക്ഷരതയുടെ പിതാവ് എന്നൊക്കെ അറിയപ്പെടുന്ന വ്യക്തി ആരാണ് ?
അന്നാചാണ്ടി ഇന്ത്യൻ നിയമകമ്മീഷനിൽ അംഗമായ വർഷം ?
തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ആദ്യ പ്രസിഡൻറ് ആരായിരുന്നു?