App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂർ മുസ്‌ലിം മഹാജനസഭയുടെ സ്ഥാപകൻ ?

Aവക്കം അബ്‌ദുൾ ഖാദർ മൗലവി

Bഖാൻ അബ്ദുൾ ഖാഫർ ഖാൻ

Cമുജീബ് റഹ്‌മാൻ കിനാലൂർ

Dമുഹമ്മദ് അബ്ദുറഹിമാൻ

Answer:

A. വക്കം അബ്‌ദുൾ ഖാദർ മൗലവി

Read Explanation:

കേരളത്തിലെ മുസ്‌ലിംകൾക്കിടയിലെ സാമൂഹികപരിഷ്കർത്താവും സ്വാതന്ത്ര്യസമര പോരാളിയും പത്രപ്രവർത്തകനും പണ്ഡിതനുമായിരുന്നു വക്കം മൗലവി. മലയാള പത്രപ്രവർത്തനമേഖലയിൽ അദ്ദേഹത്തിന്റെ സ്വദേശാഭിമാനി പത്രം ശ്രദ്ധേയമായിരുന്നു. സ്വദേശാഭിമാനിക്കുശേഷം മൗലവി മുസ്‌ലിം സമുദായത്തിന്റെ സാംസ്കാരിക നവോത്ഥാനത്തെ ലക്ഷ്യമാക്കി 1906 ജനുവരിയിൽ മുസ്‌ലിം, 1918-ൽ അൽ ‍ഇസ്‌ലാം. 1931-ൽ ദീപിക എന്നീ മാസികകൾ പ്രസിദ്ധപ്പെടുത്തി. തിരുവിതാംകൂർ മുസ്‌ലിം മഹാസഭ, ചിറയിൻകീഴ് താലൂക്ക് മുസ്‌ലിം സമാജം തുടങ്ങിയ സംഘങ്ങൾ മൗലവി സ്ഥാപിച്ചു. തിരുവിതാംകൂർ ഗവൺമെന്റ് ഏർപ്പെടുത്തിയിരുന്ന അറബിക് ബോർഡിന്റെ ചെയർമാനായി ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.


Related Questions:

"മനസ്സാണ് ദൈവം " എന്ന സന്ദേശം നൽകിയത് ആര്?
'Sawarna Jatha' organized as a part of vaikam satyagraha (1924) under the leadership of ?
വൈക്കം സത്യാഗ്രഹ നിവേദനത്തിൽ ഒപ്പുവെച്ചവരുടെ എണ്ണം എത്ര ?
The Keralite whose Birth day and Death anniversary are celebrated as holiday by Kerala Government :
തിരുവിതാംകൂറിലെ രാജവാഴ്‌ചയുടെ അഴിമതികളെയും അനീതികളെയും വെളിച്ചത്ത് കൊണ്ടുവന്ന "സ്വദേശാഭിമാനി" പത്രത്തിൻ്റെ സ്ഥാപകൻ ആര്?