App Logo

No.1 PSC Learning App

1M+ Downloads

ആറു വയസ്സു മുതൽ പതിനാല് വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഏത് മൗലികാവകാശത്തിന്റെ ഭാഗമാണ് ?

Aസമത്വത്തിനുള്ള അവകാശം

Bസ്വാതന്ത്രത്തിനുള്ള അവകാശം

Cമതസ്വാതന്ത്രത്തിനുള്ള അവകാശം

Dഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം

Answer:

B. സ്വാതന്ത്രത്തിനുള്ള അവകാശം

Read Explanation:

  • 2002 ലെ 86 ആം ഭരണഘടനാ ഭേദഗതി ഭരണഘടനയിൽ 21 എ എന്നൊരു പുതിയ വകുപ്പ് 21 ആം വകുപ്പിന് കീഴെയായി കൂട്ടിച്ചേർത്തു 
  • 'രാഷ്ട്രവും നിയമവും നിർണയിക്കുന്ന രീതിയിൽ 6 മുതൽ 14 വരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകണമെന്ന് 'ഇത് പറയുന്നു 
  • 2009 ആഗസ്റ്റ് 26 -ന് ഇന്ത്യൻ പാർലമെന്റ് 21 എ വകുപ്പ് വിഭാവനം ചെയ്‌ത്‌ ആശയത്തിന് പ്രാബല്യം നൽകി കൊണ്ടുള്ള ഒരു നിയമം പാസ്സാക്കി 
  • 'വിദ്യാഭ്യാസത്തിനുള്ള അവകാശ നിയമം അഥവാ കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശ നിയമം 'എന്ന പേരിൽ ഇതറിയപ്പെടുന്നു 

Related Questions:

മൗലികകടമകളിൽ ആറുവയസ്സിനും പതിനാലു വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവസരമൊരുക്കാൻ രക്ഷിതാക്കൾക്കുള്ള ചുമതല കുട്ടിച്ചേർത്തത് എത്രാമത്തെ ഭേദഗതിയിലൂടെയാണ് ?

ഇന്ത്യൻ ഭരണഘടനയിലെ “മൗലികാവകാശങ്ങൾ” ഏത് ഭരണഘടനയെ മാതൃകയാക്കിയാണ് തയ്യാറാക്കിയിട്ടുള്ളത് ?

ഇന്ത്യൻ ഭരണഘടനയുടെ 'ആത്മാവും ഹൃദയവും' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആർട്ടിക്കിൾ ഏത്?

അടിയന്തിരാവസ്ഥ സമയങ്ങളിൽ മൗലികാവകാശങ്ങൾ റദ്ദ് ചെയ്യുന്നതിനുള്ള അധികാരമുള്ളത് :

സംസ്ഥാന നയത്തിന്റെ മൗലികാവകാശങ്ങളും മാർഗനിർദേശ തത്വങ്ങളും ഭരണഘടനയുടെ മനഃസാക്ഷിയെ രൂപപ്പെടുത്തിയെന്ന് ജസ്റ്റിസ് കെ. എസ്. ഹെഗ്ഡെ നിരീക്ഷിച്ചത് താഴെപ്പറയുന്ന ഏത് കേസിലാണ് ?