App Logo

No.1 PSC Learning App

1M+ Downloads

'ചാകര'യുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായത് മാത്രം തിരഞ്ഞെടുക്കുക:

  1. മൺസൂൺ കാലത്തിന്റെ ആരംഭത്തിലോ അവസാനത്തിലോ അറബിക്കടലിൽ രൂപം കൊള്ളുന്ന പ്രതിഭാസമാണ് ചാകര
  2. ചാകര എന്ന പ്രതിഭാസം സാധാരണയായി കണ്ടുവരുന്നത് ഇന്ത്യയുടെ തെക്ക് പടിഞ്ഞാറൻ തീര മേഖലയിലാണ്.
  3. ചാകരക്ക് പ്രസിദ്ധമായ പുറക്കാട് കടപ്പുറം കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയ്യുന്നു.

    Aഒന്നും രണ്ടും ശരി

    Bരണ്ട് തെറ്റ്, മൂന്ന് ശരി

    Cഇവയൊന്നുമല്ല

    Dഒന്ന് തെറ്റ്, മൂന്ന് ശരി

    Answer:

    A. ഒന്നും രണ്ടും ശരി

    Read Explanation:

    ചാകര

    • മൺസൂൺ കാലത്തിന്റെ ആരംഭത്തിലോ അവസാനത്തിലോ അറബിക്കടലിൽ രൂപം കൊള്ളുന്ന പ്രതിഭാസമാണ് ചാകര.
    • കാറ്റ്, ഒഴുക്ക്, തിര, ചെളി, സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്ന് മുകളിലേക്കുണ്ടാകുന്ന ശക്തമായ ജലപ്രവാഹം എന്നിവയാലാണ് ചാകര ഉണ്ടാകുന്നത്.
    • ചെളി അടിഞ്ഞു കൂടിയുണ്ടാകുന്ന ചിറകളിലെ കലക്കവെള്ളത്തിലെ പ്ലവഗങ്ങളും, ചെളിയും ഭക്ഷിക്കാൻ ചെമ്മീൻ, മത്തി, അയല മുതലായ മത്സ്യങ്ങൾ കൂട്ടമായി എത്തുന്നു.
    • ഇങ്ങനെ മത്സ്യബന്ധനം എളുപ്പമാകുന്നതിനാൽ ഇതിനെ ചാകര കൊയ്ത്ത് എന്ന് വിളിക്കുന്നു
    • ചാകരക്ക് പ്രസിദ്ധമായ പുറക്കാട് കടപ്പുറം ആലപ്പുഴയിലാണ് സ്ഥിതി ചെയ്യുന്നത്.

    Related Questions:

    കേരളത്തിലെ മൺസൂൺ മഴയെക്കുറിച്ചുള്ള താഴെയുള്ള പ്രസ്താവനകൾ പരിഗണിക്കുക.നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

    1.  ഇന്ത്യയിലെ “മൺസൂണിന്റെ കവാടം എന്നാണ് കേരളത്തിന്റെ പേര്. 

    2. പാലക്കാട് വിടവ്, മഴയുടെ സ്പെഷ്യൽ പാറ്റേൺ വിതരണത്തെ സ്വാധീനിക്കുന്നു.

    3. തുലാവർഷം കേരളത്തിലെ പ്രധാന മഴക്കാലമാണ്.

    വടക്ക്-കിഴക്കൻ മൺസൂണിന് കേരളത്തിൽ അറിയപ്പെടുന്ന പേര്?
    പാലക്കാട് ചുരത്തിന്റെ പ്രാദേശിക കാലാവസ്ഥയിലും മനുഷ്യ പ്രവർത്തനങ്ങളിലും ഉള്ള വിപുലമായ സ്വാധീനം ഏറ്റവും ഉചിതമായി വിശദീകരിക്കുന്നത് താഴെ പറയുന്നവയിൽ ഏതാണ്?
    മൺസൂൺ മാസത്തിന്റെ ആദ്യത്തിൽ മാത്രം കേരളത്തിൽ കൂടുതലായി കണ്ടു വരുന്ന തുമ്പി ?
    ഇടിയോട് കൂടിയ മഴ ലഭിക്കുന്നത് ?