App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയിൽ “മൗലിക കടമകൾ" എന്ന ആശയം ഉൾപ്പെടുത്തിയത് ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നാണ് ?

Aസോവിയറ്റ് യൂണിയൻ

Bഅമേരിക്ക

Cഓസ്ട്രേലിയ

Dഇംഗ്ലണ്ട്

Answer:

A. സോവിയറ്റ് യൂണിയൻ

Read Explanation:

മൗലിക കടമകൾ

  • ഭരണഘടന നിലവിൽ വന്ന സമയത്ത് മൗലിക കടമകളെ ഉൾപ്പെടുത്തിയിരുന്നില്ല
  • 1976ൽ 42-ാം  ഭരണഘടനാ ഭേദഗതിയിലൂടെ 10 മൗലിക കടമകളെ ഭരണഘടനയിൽ ഉൾപ്പെടുത്തി
  • പൗരന്മാരുടെ പത്ത് അടിസ്ഥാന കടമകളെ ആർട്ടിക്കിൾ 51 A പ്രസ്താവിക്കുന്നു.
  • 1977 ജനുവരി 3 നാണ് മൗലിക കടമകൾ പ്രാബല്യത്തിൽ വന്നത്.
  • മൗലിക കടമകൾ എന്ന ആശയം ഇന്ത്യ കടം കൊണ്ടിരിക്കുന്നത് യു.എസ്.എസ്.ആർ(സോവിയറ്റ് യൂണിയൻ) ഭരണഘടനയിൽ നിന്നാണ്.
  • മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയ സമയത്ത് ഇന്ത്യൻ രാഷ്‌ട്രപതി - ഫക്രുദീൻ അലി അഹമ്മദ്
  • ഭരണഘടനയിൽ മൗലികകർത്തവ്യങ്ങൾ കൂട്ടിച്ചേർക്കുമ്പോൾ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി
  • മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ സമയത്തെ ഇന്ത്യൻ നിയമമന്ത്രി - H R ഗോഖലെ
  • മൗലിക കർത്തവ്യങ്ങൾ ന്യായ വാദത്തിന് അർഹമല്ല

Related Questions:

Fundamental Duties are incorporated to the constitution under the recommendation of:
അടിസ്ഥാന കടമകൾ ഏതിൽ പരാമർശിച്ചിരിക്കുന്നു:
The aspect of 'fundamental duties' of Indian constitution is taken from the constitution of:

ഭരണഘടന അനുസരിച്ച് ഒരു പൗരൻറെ മൗലിക കർത്തവ്യങ്ങളിൽ പെടാത്തത് ഏത് ?

1.രാഷ്ട്രത്തിന്റെ വികസന സ്വപ്നം സാക്ഷാത്കരിക്കുക.

2.ദേശീയ പതാകയെയും ദേശീയ ഗാനത്തെയും ആദരിക്കുക

3.തുല്യജോലിക്ക് തുല്യവേതനം ഉറപ്പാക്കുക.

4.അക്രമത്തിനെയും ഹിംസാ വൃത്തികളേയും എതിർക്കുക

മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയ വർഷം ?