Challenger App

No.1 PSC Learning App

1M+ Downloads
പാർലമെൻ്റിൻ്റെ സംയുക്ത സമ്മേളനം ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്ന് കടം കൊണ്ടതാണ് ?

Aകാനഡ

Bആസ്ട്രേലിയ

Cഅയർലന്റ്റ്

Dജപ്പാൻ

Answer:

B. ആസ്ട്രേലിയ

Read Explanation:

  • ലോകത്തിലെ വിവിധ രാജ്യങ്ങളുടെ ഭരണഘടനകളിൽ നിന്ന് ക്രിയാത്മകമായ അംശങ്ങൾ കൂട്ടിച്ചേർത്താണ് ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയിരിക്കുന്നത്. അതിനാൽ ഇന്ത്യൻ ഭരണഘടന കടം കൊണ്ട ഭരണഘടന (Borrowed Constitution) എന്നറിയപ്പെടുന്നു.

  • എന്നാൽ ഇന്ത്യൻ ഭരണഘടന ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് ഗവൺമെന്റ്റ് ഓഫ് ഇന്ത്യാ ആക്ട് - 1935 നോടാണ്.

  • ഗവർണർ പദവി - ഗവൺമെൻ്റ് ഓഫ് ഇന്ത്യാ ആക്‌ട് 1935

  • പബ്ലിക് സർവ്വീസ് കമ്മീഷൻ - ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്‌ട് 1935

  • ഫെഡറൽ കോടതി - ഗവൺമെന്റ്റ് ഓഫ് ഇന്ത്യാ ആക്‌ട് 1935

  • അടിയന്തരാവസ്ഥ - ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്‌ട് 1935

  • കൺകറന്റ് ലിസ്റ്റ്, പാർലമെൻ്റിൻ്റെ സംയുക്ത സമ്മേളനം, വ്യവസായ- വാണിജ്യങ്ങൾക്കുള്ള സ്വാതന്ത്ര്യം - ആസ്ട്രേലിയ

  • ഫെഡറൽ സംവിധാനം, അവശിഷ്‌ടാധികാരം, യൂണിയൻ, സ്റ്റേറ്റ് ലിസ്റ്റുകൾ, സംസ്ഥാന ഗവർണർമാരുടെ നിയമനം, സുപ്രീംകോടതിയുടെ ഉപദേശാധികാരം - കാനഡ

  • നിയമസ്ഥാപിതമായ വ്യവസ്ഥ - ജപ്പാൻ

  • മാർഗ നിർദ്ദേശക തത്ത്വങ്ങൾ, പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ്, രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്നത് - അയർലന്റ്റ്

  • മൗലിക കടമകൾ - റഷ്യ (USSR)

  • പഞ്ചവത്സര പദ്ധതികൾ - റഷ്യ

  • പാർലമെൻ്ററി ജനാധിപത്യം, ഏക പൗരത്വം, നിയമ വാഴ്ച്‌ച, നിയമസമത്വം, കാബിനറ്റ് സമ്പ്രദായം, രാഷ്ട്ര തലവന് നാമമാത്രമായ അധികാരം, റിട്ടുകൾ, ദ്വിമണ്ഡ‌ല സഭ, തിരഞ്ഞെടുപ്പ് സംവിധാനം, കൂട്ടുത്തരവാദിത്വം, സി.എ.ജി., സ്‌പീക്കർ, കേവല ഭൂരിപക്ഷ വ്യവസ്ഥ (FPTP) - ബ്രിട്ടൺ

  • മൗലികാവകാശങ്ങൾ, ആമുഖം, സ്വതന്ത്രനീതിന്യായ വ്യവസ്ഥ, ജുഡീഷ്യൽ റിവ്യൂ, രാഷ്ട്രപതിയുടെ ഇംപീ ച്ച്മെന്റ്, ലിഖിത ഭരണഘടന, വൈസ് പ്രസിഡന്റ്, സുപ്രീംകോടതി - യു.എസ്.എ


Related Questions:

In India the new flag code came into being in :
താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യൻ ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ അംഗമല്ലാതിരുന്നത് ആര്?
How many schedules are there in the Indian constitution?

Considering different schedules in the Constitution of India, which of the following pairs are correctly matched?

  1. Fifth Schedule : Provisions relating to the administration and control of Scheduled Areas and Scheduled Tribes
  2. Sixth Schedule : Allocation of seats in the Rajya Sabha to the States and Union Territories
  3. Ninth Schedule : Acts and Regulations of the state legislatures dealing with land reforms and abolition of the Zamindari system
  4. Tenth Schedule : Provisions relating to the administration of tribal areas in the States of Assam, Meghalaya, Tripura and Mizoram
    ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്ന മഹാൻ :