App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിന് ഏറ്റവും വലിയ സംഭാവനയായ ജനാധിപത്യം ഉടലെടുത്തത് ഏത് ഗ്രീക്ക് നഗര രാഷ്ട്രത്തിൽ നിന്നാണ്?

Aസ്പാർട്ട

Bകൊരിന്ത്

Cഏതൻസ്

Dതെബ്സ്

Answer:

C. ഏതൻസ്

Read Explanation:

ഏതൻസ്

  • ജനാധിപത്യത്തിന്റെ ആദ്യരൂപം ഉടലെടുത്തത് ഗ്രീക്ക് നഗരരാഷ്ട്രമായ ഏതൻസിലാണ്.

  • ഭരണകർത്താക്കളെ തെരഞ്ഞെടുക്കുന്നതിലും നിയമനിർമ്മാണത്തിലും ഏതൻസിലെ പൗരത്വമുള്ള എല്ലാ പുരുഷന്മാർക്കും പങ്കാളിത്തം ഉണ്ടായിരുന്നു.

  • സ്ത്രീകൾ, അടിമകൾ, വിദേശികൾ തുടങ്ങിയവർക്ക് പൗരത്വപദവി ഉണ്ടായിരുന്നില്ല.

  • പെരിക്ലിസിന്റെ കാലത്താണ് ഏതൻസിൽ ജനാധിപത്യം വിപുലമാകാൻ തുടങ്ങിയത്.

  • ഏതൻസിലെ രാഷ്ട്രീയസഭ അസംബ്ലി എന്നാണ് അറിയപ്പെട്ടിരുന്നത്.


Related Questions:

പുരാതന ഗ്രീസിലെ പ്രധാന അധിവാസ കേന്ദ്രങ്ങൾ എന്തായിരുന്നു?
‘ജനപദം’ എന്ന പദത്തിന്റെ അർത്ഥം എന്താണ്?
മൗര്യ സാമ്രാജ്യം സ്ഥാപിച്ച ഭരണാധികാരി ആര്?

സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടിൽ എന്നിവരുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത്?

  1. സോക്രട്ടീസ് 'അറിവാണ് നന്മ' എന്ന തത്വത്തിന് പ്രാധാന്യം നൽകി.
  2. പ്ലേറ്റോ 'സോക്രട്ടീസിന്റെ ശിഷ്യനല്ലായിരുന്നു'.
  3. അരിസ്റ്റോട്ടിൽ 'ലൈസീയം' എന്ന പഠനകേന്ദ്രം സ്ഥാപിച്ചു.
  4. പ്ലേറ്റോയുടെ പ്രധാന കൃതി 'പൊളിറ്റിക്സ്' ആണ്.
    അരിസ്റ്റോട്ടിൽ ഏത് ഗ്രീക്ക് തത്വചിന്തകന്റെ ശിഷ്യനായിരുന്നു?