App Logo

No.1 PSC Learning App

1M+ Downloads
ഏത് രാജാവിന്റെ പേരിൽ നിന്നാണ് മിനോവൻ നാഗരികതയ്ക്ക് ആ പേരുവന്നത് ?

Aഹോമർ

Bതെസ്യൂസ്

Cമിനോസ്

Dലിയോണിഡസ്

Answer:

C. മിനോസ്

Read Explanation:

പുരാതന ഗ്രീക്ക് ചരിത്രം


1. മിനോവൻ നാഗരികത (ബിസി 2000-1400)

  • ക്രീറ്റ് ദ്വീപിലാണ് ഈ നാഗരികതയ്ക്ക് തുടക്കം കുറിച്ചത്

  • കണ്ടെത്തിയത്: ആർതസ് ഇവാൻസ് - archaeologist 

  • മിനോസ് - രാജാവിന്റെ പേരിൽ നിന്നാണ് ഈ നാഗരികതയ്ക്ക് മിനോവൻ നാഗരികത എന്ന പേരുവന്നത്

  • ലിപി: ‘ലീനിയർ എ

  • യൂറോപ്പിലെ ആദ്യത്തെ വെങ്കലയുഗ സംസ്കാരം

  • കൃഷിയും പശുവളർത്തലും

  • ഈജിപ്തുമായും തുർക്കിയുമായും വ്യാപാര ബന്ധം

  • ഗോതമ്പ്, മുന്തിരി, ഒലിവ് എന്നിവ ഉത്പാദിപ്പിച്ചു 

  • പ്രകൃതിക്ഷോഭം മൂലം തകർന്നു

  • അഗ്നിപർവ്വത സ്ഫോടനം

  • ഗ്രീസിൻ്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് ആളുകൾ ക്രീറ്റ് ദ്വീപിലേക്ക് വന്ന് 

  • ഒരു പുതിയ നാഗരികത ആരംഭിച്ചു

2. മൈസീനിയൻ കാലഘട്ടം (ബിസി 1600-1200) 

  • ഗ്രീസിൽ നിന്ന് കുടിയേറി

  • മൈസീനിയൻ ഒരു പ്രധാന പുരാവസ്തു സ്ഥലമായിരുന്നു 

  • കണ്ടെത്തിയത് : ഹെൻറിച്ച് ഷ്ലീമാൻ

  • ലിപി: ‘ലീനിയർ ബി’ - മൈക്കൽ വെൻട്രിസ്

  • ലീനിയർ ബി ഗ്രീക്ക് ഭാഷയുടെ ആദ്യ രൂപമായിരുന്നു

  • പെലോപ്പൊന്നീസ് ഗോത്രവർഗക്കാരായ ഡോറിയൻമാരുടെ ആക്രമണമാണ് നാഗരികതയുടെ തകർച്ചയ്ക്ക് കാരണം

3. ഇരുണ്ട യുഗം (ബിസി 1200-800)

  • അയോണിക് (ഏഥൻസിലെ ജനങ്ങൾ ഈ ഭാഷ സംസാരിച്ചിരുന്നു), ഡോറിക്, എയോലിക് ഭാഷകൾ

  • ശരിയായ ഗ്രീക്ക് ഭാഷയുടെ തുടക്കം

  • ഹോമർ എഴുതിയതാണ് ഇലിയഡും ഒഡീസിയും

  • ട്രോജൻ യുദ്ധം - 10 വർഷം നീണ്ടുനിന്നു 

  • ട്രോയിയും ഗ്രീസും തമ്മിലുള്ള യുദ്ധം

  • പട്ടണങ്ങൾ കുറഞ്ഞു

  • ജനസംഖ്യ കുറഞ്ഞു 

4. പുരാതന യുഗം / Archaic period (ബിസി 800-500)

  • ഈ കാലഘട്ടത്തിലാണ് ഗ്രീക്ക് നാഗരികതയുടെ അടിത്തറ പാകിയത്

  • ഗ്രീക്ക് നഗര-സംസ്ഥാനങ്ങൾ - ഏഥൻസ്, സ്പാർട്ട, തീബ്സ്, കൊരിന്ത്, സിറാക്കൂസ്, ത്രേസ്

  • പ്രഭുക്കന്മാരും കർഷകരും തമ്മിലുള്ള സംഘർഷം


Related Questions:

ഗ്രീസിൽ കലകൾ അത്യുന്നതി പ്രാപിച്ചത് ആരുടെ കാലത്തായിരുന്നു ?
മെെലീഷ്യൻ തത്വചിന്ത സ്ഥാപിച്ചത് ആര് ?
പ്യൂണിക് യുദ്ധങ്ങൾ നടന്നത് ആരൊക്കെ തമ്മിലായിരുന്നു ?
"സപ്തശൈല നഗരം" എന്ന് വിശേഷിപ്പിക്കുന്നത് ?
ഡയനിസസ്സിനെ ഏതിൻറെ ദേവതയായാണ് ഗ്രീക്കുകാർ ആരാധിച്ചിരുന്നത് ?