App Logo

No.1 PSC Learning App

1M+ Downloads
കോൺസ്റ്റിട്യൂഷൻ എന്ന വാക്ക് ഉത്ഭവിച്ച ' കോൺസ്റ്റിറ്റ്യുർ ' എന്ന വാക്ക് ഏതു ഭാഷയിൽനിന്നും എടുത്തിട്ടുള്ളതാണ് ?

Aഫ്രഞ്ച്

Bജർമൻ

Cലാറ്റിൻ

Dഗ്രീക്ക്

Answer:

C. ലാറ്റിൻ

Read Explanation:

  • ഭരണഘടന - ഒരു രാജ്യത്തിന്റെ ഭരണ സംവിധാനങ്ങളെ സംബന്ധിക്കുന്ന അടിസ്ഥാന നിയമ സംഹിത 
  • കോൺസ്റ്റിറ്റ്യുർ  എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് കോൺസ്റ്റിറ്റ്യൂഷൻ എന്ന വാക്കിന്റെ ഉത്ഭവം 

ഭരണഘടനയുടെ ധർമ്മങ്ങൾ 

  • ഭരണഘടന ഏകോപനവും ഉറപ്പും നൽകുന്നു 
  • തീരുമാനമെടുക്കാനുള്ള അധികാരം വ്യക്തമാക്കുന്നു 
  • ഗവൺമെന്റിന്റെ അധികാരങ്ങൾക്ക് പരിധി നിർണയിക്കുന്നു 
  • സമൂഹത്തിന്റെ ലക്ഷ്യങ്ങളും അഭിലാഷങ്ങളും വ്യക്തമാക്കുന്നു 
  • ജനതയുടെ മൌലികവ്യക്തിത്വമെന്താണെന്ന് വ്യക്തമാക്കുന്നു 

ലോകത്ത് ലിഖിത ഭരണഘടനയുള്ള പ്രധാന രാജ്യങ്ങൾ 

  • ഇന്ത്യ 
  • അമേരിക്ക 
  • ആസ്ട്രേലിയ 
  • ബ്രസീൽ 
  • ദക്ഷിണാഫ്രിക്ക 

ലോകത്ത് അലിഖിത ഭരണഘടനയുള്ള പ്രധാന രാജ്യങ്ങൾ 

  • ബ്രിട്ടൻ 
  • ഇസ്രായേൽ 
  • ഫ്രാൻസ് 
  • ന്യൂസിലാന്റ് 

Related Questions:

താഴെ തന്നിരിക്കുന്നവയിൽ ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന ഏത് ?
Who called the Indian Constitution as " Lawyers Paradise ” ?

ഗവൺമെൻ്റിൻ്റെ അധികാരങ്ങൾക്കു ഭരണഘടന പരിധി നിർണയിക്കുന്നതുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

1) ഗവൺമെൻ്റിന്  അധികാരങ്ങൾ നൽകുന്നതോടൊപ്പം ഭരണഘടന അതിൻ്റെ  പരിധിയും നിർണയിക്കുന്നു. ഒരു ജനാധിപത്യ ഭരണഘടന ഒരിക്കലും ഗവൺമെൻ്റിന് അനിയന്ത്രിതമായ അധികാരങ്ങൾ നൽകില്ല.

2) ഗവൺമെൻ്റിൻ്റെ അധികാരങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ അതു സേച്ഛാധിപത്യപരമായും ജനവിരുദ്ധമായും പ്രവർത്തിക്കും. 

3) അഭിപ്രായസ്വാതന്ത്യം, മനസ്സാക്ഷിക്കനുസരിച്ചു പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം, സംഘടനാസ്വാതന്ത്ര്യം, വ്യാപാരസ്വാത്രന്ത്ര്യം തുടങ്ങിയ ചില അടിസ്ഥാന സ്വാതന്ത്ര്യങ്ങൾ ഭരണഘടന പൗരന്മാർക്കു നൽകിയിട്ടുണ്ട്. ഗവൺമെൻ്റിൻ്റെ അധികാരങ്ങൾക്ക് കടിഞ്ഞാണിടുകയാണ് ഇതിൻ്റെ ലക്ഷ്യം.

4) ദേശീയ അടിയന്തരാവസ്ഥക്കാലത്ത് ഈ അവകാശങ്ങളെ പരിമിതപ്പെടുത്താനും പിൻവലിക്കാനുമുള്ള അധികാരം ഗവൺമെൻ്റിനുണ്ട്. എങ്കിലും ഈ അവകാശങ്ങൾ പിൻവലിക്കേണ്ട സാഹചര്യങ്ങൾ ഏതൊക്കെയാണെന്നു ഭരണഘടന വ്യക്തമാക്കിയിട്ടുണ്ട്.

1950 ജനുവരി 26 ന് ഭരണഘടന നിലവിൽ വരുമ്പോൾ എട്ട് ഷെഡ്യൂളുകളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ എത്ര ഷെഡ്യൂളുകൾ ഉണ്ട് ?
Sovereign മായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?