Challenger App

No.1 PSC Learning App

1M+ Downloads
എത് സസ്യത്തിൽ നടത്തിയ പരീക്ഷണങ്ങളിൽ നിന്നാണ് ഹ്യൂഗോ ഡീഫ്രീസ് ഉൽപ്പരിവർത്തന സിദ്ധാന്തം ആവിഷ്ക്കരിച്ചത്?

Aപീ പ്ലാന്റ്

Bഈവനിങ്ങ് പ്രൈം റോസ്

Cഓർകിഡ്

Dവൈറ്റ് ആന്തൂറിയം

Answer:

B. ഈവനിങ്ങ് പ്രൈം റോസ്

Read Explanation:

ഉൽപ്പരിവർത്തന സിദ്ധാന്തം (Mutation Theory)

  • ജീവികളിലെ വ്യതിയാനങ്ങൾക്കുള്ള കാരണങ്ങളിലൊന്ന് അവയിലെ ജീനുകളിലുണ്ടാകുന്ന മാറ്റങ്ങളാണ്.
  • ജീനുകൾക്ക് സംഭവിക്കുന്ന ആകസ്‌മികമാറ്റങ്ങളാണ് ഉൽപ്പരിവർത്തനങ്ങൾ.
  • ഇങ്ങനെ ഉണ്ടാകുന്ന വ്യതിയാനങ്ങൾ പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുന്നതുവഴി പുതിയ ജീവജാതികൾ രൂപപ്പെടുന്നു എന്ന് വിശദീകരിക്കുന്ന സിദ്ധാന്തമാണ് ഉൽപ്പരിവർത്തന സിദ്ധാന്തം.
  • ഇത് ആവിഷ്‌കരിച്ചത് ഹ്യൂഗോ ഡീഫ്രീസ് എന്ന ഡച്ച് ശാസ്ത്രജ്ഞനാണ്.
  • ഈവനിങ്ങ് പ്രൈം റോസ് (Oenothera Lamarckiana) എന്ന സസ്യത്തിൽ നടത്തിയ പരീക്ഷണങ്ങളിൽ നിന്നാണ് ഹ്യൂഗോ ഡീഫ്രീസ് ഉൽപ്പരിവർത്തന സിദ്ധാന്തം ആവിഷ്ക്കരിച്ചത്
  • വ്യതിയാനങ്ങൾക്കു നിദാനമായ ഉൽപ്പരിവർത്തനങ്ങളാണ് ജീവിഗണങ്ങളുടെ പരിണാമത്തിലേക്ക് നയിക്കുന്നത് എന്ന് പിന്നീട് വിശദീകരിക്കപ്പെട്ടു.

Related Questions:

ഇനിപ്പറയുന്നവയിൽ ഏതാണ് "കാംബ്രിയൻ സ്ഫോടനം" എന്ന പദത്തെ നന്നായി വിവരിക്കുന്നത്?
എൻഡോസിംബയോട്ടിക് സിദ്ധാന്തത്തിന്റെ പ്രധാന വക്താവ് ആരായിരുന്നു?
ചാൾസ് ഡാർവിൻ തന്റെ പ്രകൃതിനിർധാരണ സിദ്ധാന്തം ലോകത്തിനുമുന്നിൽ അവതരിപ്പിച്ച വിഖ്യാതഗ്രന്ഥത്തിന്റെ പേരെന്താണ്?
ഭൂമിയുടെ ഭൂമിശാസ്ത്രപരമായ ചരിത്രത്തെ വിഭജിക്കുന്നതിന് ഭൂമിശാസ്ത്രജ്ഞർ ഉപയോഗിച്ച രണ്ട് പ്രധാന മാനദണ്ഡങ്ങൾ ഏവ?
ഇനിപ്പറയുന്ന ഏത് കാലഘട്ടത്തിലാണ് ഉഭയജീവി ആദ്യമായി പ്രത്യക്ഷപ്പെട്ടത്?