Challenger App

No.1 PSC Learning App

1M+ Downloads
ഭാഷാ സമഗ്രത ദർശനം ഏതെല്ലാം സിദ്ധാന്തങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ് ?

Aസാമൂഹ്യ ജ്ഞാന നിർമ്മിതി വാദവും സർവ്വഭാഷാ വ്യാകരണവും

Bശിശുകേന്ദ്രീകൃത വിദ്യാഭ്യാസവും സർവ്വഭാഷാ വ്യാകരണവും

Cസർവ്വ ഭാഷാ വ്യാകരണവും ഔപചാരിക ബോധനരീതികളും

Dസാമൂഹ്യ ജ്ഞാന നിർമ്മിതിവാദം, സർവ്വഭാഷാ വ്യാകരണം, അന്തർദൃഷ്ടി സിദ്ധാന്തം, ശിശുകേന്ദ്രീകൃത വിദ്യാഭ്യാസം

Answer:

D. സാമൂഹ്യ ജ്ഞാന നിർമ്മിതിവാദം, സർവ്വഭാഷാ വ്യാകരണം, അന്തർദൃഷ്ടി സിദ്ധാന്തം, ശിശുകേന്ദ്രീകൃത വിദ്യാഭ്യാസം

Read Explanation:

ഭാഷാ വികസനം:

  • യുക്തി ചിന്തയുടെ തലത്തിലാണ്, ഭാഷ അവശ്യ ഘടകമായി വരുന്നത്.
  • മനുഷ്യനെ മറ്റ് ജീവ ജാലങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത് ഭാഷാ ശേഷിയാണ്.  
  • മൂർത്താശയങ്ങളിൽ നിന്ന് അമൂർത്താശയങ്ങളിലേക്ക് ചിന്ത പ്രവേശിക്കുമ്പോൾ, ഭാഷ അനിവാര്യമാണ്.

ഭാഷാ വികസനം - പിയാഷെ:

  • ഭാഷയെ നിർണയിക്കുന്നത് ചിന്തയാണ് എന്ന് അഭിപ്രായപ്പെട്ടത് പിയാഷെയാണ്.
  • ബോധനത്തിലൂടെ ത്വരിതപ്പെടുത്തുവാനോ, മന്ദീഭവിപ്പിക്കുവാനോ കഴിയുന്ന ഒന്നല്ല വികാസം എന്നദ്ദേഹം പറയുന്നു. 
  • ഓരോ ഘട്ടത്തിലും എത്തി ചേരുന്ന മുറയ്ക്ക് മാത്രമേ, കുട്ടികളെ ഓരോ ആശയവും പഠിപ്പിക്കാനാവൂ എന്നദ്ദേഹം വാദിക്കുന്നു.

ഭാഷാ വികസനം - നോം ചോംസ്കി (Noam Chomsky):

  • ആധുനിക ഭാഷാ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്, നോം ചോം (Noam Chomsky) ആണ്.
  • ഭാഷയുടെ പ്രാഗ് രൂപം, മനുഷ്യ മസ്തിഷ്കത്തിലുണ്ടെന്നും, അത് ഉപയോഗിച്ച് ഭാഷ നിർമിച്ചെടുക്കാനും, അറിവ് ആർജ്ജിക്കാനുമാണ്, കുട്ടിയെ പ്രാപ്തനാക്കേണ്ടത്, എന്നുമാണ് നോം ചോംസ്കി അഭിപ്രായപ്പെടുന്നത്.
  • ഭാഷയുടെ വികാസത്തിനായി, മനുഷ്യ മസ്തിഷ്കത്തിൽ, ഭാഷ സ്വായത്തമാക്കുന്നതിനുള്ള, ഭാഷാ സമാർജന ഉപകരണം (Language Acquisition Device LAD) ഉണ്ടെന്ന് നോം ചോംസ്കി അഭിപ്രായപ്പെടുന്നു.

ഭാഷാ വികസനം – വൈഗോട്സ്കി:

  • അഹം കേന്ദ്രീകൃത ഭാഷണം, വെറും അർത്ഥശൂന്യമായ ഒരു വ്യവഹാരമല്ല എന്നഭിപ്രായപ്പെട്ടത്, വൈഗോട്സ്കി ആണ്.
  • ‘ചിന്തയും ഭാഷയും' (Thought and language) എന്ന ഗ്രന്ഥത്തിന്റെ കർത്താവ്, വൈഗോട്സ്കി ആണ്.
  • ‘സമൂഹത്തിന്റെ സംസ്കാരവും, സംസ്കാരത്തിന്റെ സ്പഷ്ടമായ തെളിവും, അതിന്റെ വളർച്ചയിലെ ഏറ്റവും ശക്തമായ ഉപകരണം ഭാഷയാണ്,’ എന്നഭിപ്രായപ്പെട്ടത്, വൈഗോട്സ്കി ആണ്.

ഭാഷാ വികസനം - സ്കിന്നർ:

  • മുതിർന്നവരുടെ ഭാഷാ പ്രയോഗത്തെ അനുകരിച്ചാണ്, കുട്ടി ഭാഷ പഠിക്കുന്നത്, എന്നതാണ് സ്കിന്നറുടെ നിഗമനം.
  • കുഞ്ഞുങ്ങൾ, ഭാഷ പഠിക്കുന്നത്, ചോദനം (Stimulus), പ്രതികരണം (Responds), പ്രബലനം (Reinforcement), ആവർത്തനം (Repetition), അനുകരണം (Imitation) തുടങ്ങിയ പ്രക്രിയകളിലൂടെയാണ്,  എന്നാണ് സ്കിന്നറുടെ വാദം.
  • കുഞ്ഞുങ്ങൾ ഭാഷ സ്വായത്തമാക്കുന്നത്, പ്രവർത്തനാനുബന്ധനം (Operant Conditioning) വഴിയാണ്.
  • അതായത് കുഞ്ഞുങ്ങൾ ഉണ്ടാക്കുന്ന ശബ്ദങ്ങൾ, പദങ്ങൾ, വാക്യങ്ങൾ എന്നിവയെ പ്രബലനം ചെയ്യുക വഴി, ഭാഷയുടെ അംഗീകൃതമായ ഉയർന്ന തലങ്ങളിലേക്ക്, കുഞ്ഞുങ്ങളെ എത്തിക്കാം.
  • സമ്മാനം, ശിക്ഷ തുടങ്ങിയ പ്രബലനങ്ങളും കുട്ടിയുടെ ഭാഷാ വികസനത്തെ സ്വാധീനിക്കുന്നുണ്ട്.

ഭാഷാ വികസനം - ആർബർട്ട് ബന്ദുര

  • സാമൂഹ്യ പഠന സിദ്ധാന്തത്തിൽ, ഊന്നി നിന്നു കൊണ്ട് തന്നെയാണ്, ബന്ദുര ഭാഷാ പഠനത്തെയും സമീപിച്ചത്.
  • തന്റെ ചുറ്റുപാടുകളെ നിരീക്ഷിക്കുന്നതിലൂടെയും (Observation), മാതൃകയാക്കുന്നതിലൂടെയും (Modelling) ആണ്, കുട്ടി പുതിയ ആശയങ്ങൾ പഠിക്കുന്നത്.

Related Questions:

ഗസ്റ്റാൾട്ട് സിദ്ധാന്തത്തിലൂന്നിയ പഠനം ഏറ്റവും ഫലപ്രദം ആകുന്നത് എപ്പോൾ ?
Why is it important for teachers to identify students’ prior knowledge before introducing new concepts?
അനുകരണ സ്വഭാവം പ്രകടിപ്പിക്കുന്ന വ്യക്തികളെ ............... എന്ന് വിളിക്കുന്നു.
കുട്ടികൾക്ക് വായനാപരിശീലനം നൽകുന്നതിനുവേണ്ടി വൈഗോട്സ്കിയുടെ ആശയങ്ങളുടെ പിൻബലത്തോടെ രൂപീകരിച്ച രീതി ഏത് ?
What does Vygotsky’s term Zone of Proximal Development (ZPD) refer to?